INDIA

ഡല്‍ഹി അധികാരത്തര്‍ക്കം: കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ആംആദ്മി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മെയ് 19 നാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്

വെബ് ഡെസ്ക്

ഡല്‍ഹിയിലെ ഭരണനിര്‍വഹണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും ആം ആദ്മി പാർട്ടി സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന അധികാരത്തര്‍ക്കം സുപ്രീംകോടതിയിലേക്ക്. കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ അരവിന്ദ് കെജ്രിവാൾ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധി മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതെന്നാണ് ഹര്‍ജിയിലെ ആരോപണം. ഓര്‍ഡിനന്‍സിലൂടെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതി വിധി അട്ടിമറിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെ കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയായിരുന്നു.

മെയ് 11നാണ് ഡല്‍ഹിയില്‍ ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി വിധിച്ചത്. പോലീസ്, ലാന്‍ഡ്, പബ്ലിക് ഓര്‍ഡര്‍ എന്നിവ ഒഴികെയുള്ള അധികാരങ്ങള്‍ സംസ്ഥാനത്തിനാണെന്നായിരുന്നു കോടതി വിധി. എന്നാല്‍ കോടതിവിധിക്ക് പിന്നാലെ മെയ് 19 ന് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരികയായിരുന്നു. ജീവനക്കാരുടെ സ്ഥലമാറ്റം, നിയമനം, വിജിലന്‍സ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ശുപാര്‍ശകള്‍ നല്‍കുന്നതിനായി നാഷണല്‍ ക്യാപിറ്റല്‍ സര്‍വീസ് അതോറിറ്റി രൂപീകരിച്ചാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

കേന്ദ്രം ഓര്‍ഡിനന്‍സ് പുറത്തിറക്കിയതിന് പിന്നാലെ ആംആദ്മി സര്‍ക്കാരും കേന്ദ്രവും തമ്മില്‍ തുറന്ന പോരായിരുന്നു. ഓര്‍ഡിനന്‍സ് സുപ്രീംകോടതിയെ അപമാനിക്കലെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. കേന്ദ്രം പരസ്യമായി സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണെന്നും കോടതി അലക്ഷ്യമാണെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. പിന്നാലെ ഓര്‍ഡിനന്‍സിനെ നേരിടാന്‍ കെജ്രിവാള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ