INDIA

ഇന്ത്യൻ പാരമ്പര്യത്തെയും ആചാരങ്ങളെയും അപമാനിച്ചുവെന്ന് ആരോപണം; ആമിർ ഖാന്റെ പുതിയ പരസ്യത്തിനെതിരെ ബിജെപി

മതവികാരം വ്രണപ്പെടുത്തുന്ന പരസ്യങ്ങളിൽ നിന്ന് ആമിർ ഖാൻ വിട്ടുനിൽക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര

വെബ് ഡെസ്ക്

ബോളിവുഡ് താരം ആമിർ ഖാന്റെ പുതിയ പരസ്യത്തിനെതിരെ ബിജെപി. മതവികാരം വ്രണപ്പെടുത്തുന്ന പരസ്യങ്ങളിൽ നിന്ന് ആമിർ ഖാൻ വിട്ടുനിൽക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ആമിർ ഖാനും നടി കിയാര അദ്വാനിയും അഭിനയിച്ച സ്വകാര്യ ബാങ്കിന്റെ പരസ്യത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വിമർശനം നേരിട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പരസ്യങ്ങൾ ചെയ്യുമ്പോൾ ഇന്ത്യൻ പാരമ്പര്യവും ആചാരങ്ങളും മനസിലാക്കിയിട്ട് വേണം ആമിർ ഖാൻ അഭിനയിക്കാനെന്നും നരോത്തം മിശ്ര പറഞ്ഞു.

വിവാഹം കഴിഞ്ഞ ദമ്പതികളായാണ് പരസ്യത്തിൽ ആമിർ ഖാനും കിയാരയും എത്തുന്നത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകുന്നതിന് പകരം വധുവിന്റെ വീട്ടിലേക്ക് വരൻ താമസിക്കാൻ എത്തുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. വധുവിന്റെ ​രോ​ഗിയായ പിതാവിനെ പരിചരിക്കുന്നതിൽ സഹായിക്കാനാണ് ആമിർ ഖാൻ വധുവിന്റെ വീട്ടിലേക്ക് വരുന്നത്. നൂറ്റാണ്ടുകളായി പിന്തുടരുന്ന രീതി മാറ്റണമെന്നാണ് പരസ്യത്തിൽ പറയുന്നത്. ഇത്തരത്തിൽ പരമ്പരാ​ഗത രീതികൾ മാറ്റുന്ന ബാങ്കിം​ഗ് അനുഭവം ഈ സ്വകാര്യ ബാങ്ക് നൽകുന്നു എന്നാണ് പരസ്യം പറയുന്നത്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്.

ഇന്ത്യൻ പാരമ്പര്യം, ആചാരങ്ങൾ, ദേവതകൾ എന്നിവയെ കുറിച്ച് ഇത്തരത്തിൽ ചിത്രീകരിക്കുന്നത് അടുത്തിടെയായി കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് ആമിർ ഖാനിൽ നിന്ന്.
നരോത്തം മിശ്ര

''പരാതി ലഭിച്ചതിന് ശേഷമാണ് നടൻ ആമിർ ഖാന്റെ സ്വകാര്യ ബാങ്കിന്റെ പരസ്യം കണ്ടത്. ഇന്ത്യൻ പാരമ്പര്യങ്ങളും ആചാരങ്ങളും മനസ്സിൽ വെച്ചുകൊണ്ട് വേണം അത്തരം പരസ്യങ്ങൾ ചെയ്യാനെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു. അത് ഉചിതമായ ഒന്നാണെന്ന് തോന്നുന്നില്ല. ഇന്ത്യൻ പാരമ്പര്യം, ആചാരങ്ങൾ, ദേവതകൾ എന്നിവയെ കുറിച്ച് ഇത്തരത്തിൽ ചിത്രീകരിക്കുന്നത് അടുത്തിടെയായി കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് ആമിർ ഖാനിൽ നിന്ന്. ഒരു പ്രത്യേക മതത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണ് ഇത്തരം പ്രവൃത്തികൾ. ആരുടെയും വികാരം വ്രണപ്പെടുത്താൻ അദ്ദേഹത്തെ അനുവദിക്കില്ല''- നരോത്തം മിശ്ര പറഞ്ഞു.

അതേസമയം, കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അ​ഗ്നിഹോത്രിയും ആമിർ ഖാനെതിരെ രം​ഗത്ത് വന്നിരുന്നു. സാമൂഹികവും മതപരവുമായ പാരമ്പര്യങ്ങൾ മാറ്റുന്നതിന് ബാങ്കുകൾ ഉത്തരവാദികളായിത്തീർന്നത് എപ്പോഴാണെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിയുന്നില്ലെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

നേരത്തെ നടൻ ഹൃത്വിക് റോഷൻ അവതരിപ്പിച്ച പരസ്യത്തെച്ചൊല്ലി വിവാദമുണ്ടായതിനെ തുടർന്ന് ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ പരസ്യം പിൻവലിച്ചിരുന്നു. പരസ്യം ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് മധ്യപ്രദേശിലെ മഹാകാലേശ്വർ ക്ഷേത്രത്തിലെ പുരോഹിതർ രംഗത്തെത്തിയതിനെ തുടർന്നാണ് പരസ്യം പിൻവലിക്കാൻ സൊമാറ്റോ മുതിർന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ