INDIA

എഎപി നേതാവ് തര്‍ലോചന്‍ സിങ് വെടിയേറ്റു മരിച്ചു; പിന്നില്‍ അജ്ഞാത സംഘം, കൊലപാതകത്തിന് കാരണം വൈരാഗ്യമെന്ന് മകന്‍

തര്‍ലോചന്‍ തന്‌റെ ഫാമില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അജ്ഞാതരായ സംഘം വെടിവെയ്ക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു

വെബ് ഡെസ്ക്

ആം ആദ്മി പാര്‍ട്ടി(എഎപി) കര്‍ഷകസംഘം പ്രസിഡന്‌റ് തര്‍ലോചന്‍ സിങ് ഏലിയാസ് പഞ്ചാബിലെ ഖന്നയില്‍ വെടിയേറ്റു മരിച്ചു. ഇക്കലോഹ ഗ്രാമത്തില്‍ നിന്നുള്ള അന്‍പത്തിയാറുകാരനായ തര്‍ലോചന്‍ തന്‌റെ ഫാമില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അജ്ഞാതരായ സംഘം വെടിവെയ്ക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് 6.45ഓടെയാണ് സംഭവം.

റോഡരികില്‍ കിടന്ന നേതാവിന്‌റെ മൃതദേഹം കണ്ട മകന്‍ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മകന്‍ ഹര്‍പീത് സിങ് ആരോപിച്ചു. പോലീസ് എല്ലാ കോണില്‍നിന്നും കേസ് അന്വേഷിക്കുന്നുണ്ടെന്ന് എസ്പി സൗരവ് ജിന്‍ഡാല്‍ പറഞ്ഞു. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സിങ്ങിനെ ഒരു അക്രമി വഴിതെറ്റിക്കുന്നതും വെടിയുതിര്‍ക്കുന്നതുമായി സിസിടിവി ദൃശ്യം പോലീസ് കണ്ടെടുത്തിട്ടുണ്ട്. തലയിലുള്‍പ്പെടെ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് മൂന്ന് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തതായി എസ്എസ്പി ഗോത്യാല്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

നേരത്തേ ശിരോമണി അകാലി ദളുമായി(എസ്എഡി) ബന്ധമുണ്ടായിരുന്ന സിങ് 2022ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ആം ആദ്മിയില്‍ ചേര്‍ന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ