INDIA

മണിപ്പൂരിൽ ബലാത്സംഗക്കൊല; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടത് മേയ് നാലിന്, അക്രമത്തിന് പിന്നില്‍ സ്ത്രീകളുള്‍പ്പെട്ട സംഘം

ഇപ്പോൾ രണ്ട് മാസത്തിലേറെയായെന്നും അന്വേഷണത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ലെന്നും കുടുംബം

വെബ് ഡെസ്ക്

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെ സമാനമായ നിരവധി സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കി കൊലപ്പെടുത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാങ്പൊക്പിയില്‍ നിന്നുള്ള രണ്ട് യുവതികളാണ് അതിക്രമത്തിന് ഇരയായത്. ജോലിസ്ഥലത്തുനിന്ന് പിടിച്ചിറക്കിയായിരുന്നു അക്രമം. അക്രമി സംഘത്തില്‍ സ്ത്രീകളുള്‍പ്പെടെ ഉണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാങ്പൊക്പിയില്‍ നിന്നുള്ള രണ്ട് യുവതികളാണ് അതിക്രമത്തിന് ഇരയായത്

സംഭവം പോലീസില്‍ അറിയിച്ചിട്ടും കാര്യക്ഷമായി ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. മെയ് നാലിന് സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ് രജിസ്റ്റര്‍ ചെയ്ത അതേ സ്റ്റേഷനിലാണ് ഈ കേസും രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേ ദിവസം തന്നെയാണ് രണ്ടു യുവതികള്‍ ക്രൂരമായി കൊല്ലപ്പെട്ടതെന്നുമാണ് പുറത്തുവരുന്ന വിവരം.

ഇംഫാൽ ഈസ്റ്റിലെ ഒരു കാർ വാഷിൽ ജോലി ചെയ്തിരുന്ന രണ്ട് യുവതികളെ ഇരുനൂറോളം വരുന്ന അജ്ഞാത സംഘം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു അമ്മയുടെ പരാതി

21-24 വയസ്സുള്ള രണ്ട് കുക്കി-സോമി യുവതികളാണ് കൊലപ്പെട്ടത്. തുടർന്ന് മെയ് 16 ന് സൈകുൽ പോലീസ് സ്റ്റേഷനിൽ പെൺകുട്ടികളിൽ ഒരാളുടെ 'അമ്മ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരം സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഏത് പോലീസ് സ്റ്റേഷനിലും അതിന്റെ അധികാരപരിധിയിൽ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ സീറോ എഫ്‌ഐആർ ഫയൽ ചെയ്യാം. ഇംഫാൽ ഈസ്റ്റിലെ ഒരു കാർ വാഷിൽ ജോലി ചെയ്തിരുന്ന രണ്ട് യുവതികളെ ഇരുനൂറോളം വരുന്ന അജ്ഞാത സംഘം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു അമ്മയുടെ പരാതി. നഗരത്തിൽ തന്നെയായിരുന്നു പെൺകുട്ടികൾ വാടകക്ക് താമസിച്ചിരുന്നത്. അക്രമം നടന്ന ദിവസം മകളെ വിളിച്ചപ്പോൾ ഫോൺ എടുത്തത് മണിപ്പൂരി സംസാരിച്ച ഒരു സ്ത്രീയാണെന്ന് 'അമ്മ ചൂണ്ടിക്കാട്ടുന്നു. പെൺകുട്ടികളുടെ സഹപ്രവർത്തകനെ ബന്ധപ്പെട്ടപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തറിയുന്നത്.

“ഒരു ജനക്കൂട്ടം അവിടെ എത്തി അവിടെ രണ്ട് കുക്കി പെൺകുട്ടികളുണ്ടെന്ന് അറിയാമെന്നും അവർ എവിടെയാണെന്നും ചോദിച്ചതായി അവളുടെ സഹപ്രവർത്തകർ പറഞ്ഞു. ഭയന്ന് അവിടെ താമസിച്ചിരുന്ന മറ്റൊരാൾ അവരെ എന്റെ മകളുടെ മുറിയിലേക്ക് കൊണ്ടുപോയി. അവർ വീടിനുള്ളിലേക്ക് കടന്നു. പെൺകുട്ടികളെ ക്രൂരമായി മർദിക്കുകയും വായിൽ തുണി തിരുകുകയും ഹാളിലേക്ക് വലിച്ചിഴച്ച് വാതിൽ പൂട്ടുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. രാത്രി 7.10 വരെ അവർ അകത്തുണ്ടായിരുന്നു. അവർ പോയിക്കഴിഞ്ഞ് മറ്റുള്ളവർ മുറിയിൽ ചെന്നപ്പോൾ രണ്ടു പെൺകുട്ടികളും അവിടെ ഇല്ലായിരുന്നു. ,” പെൺകുട്ടിയുടെ 'അമ്മ ആരോപിച്ചു.

ജൂൺ 13ന് മാത്രമാണ് ഈ എഫ്‌ഐആർ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ പോറോമ്പാട്ട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയത്. മെയ് മാസം അവസാനമാണ് രണ്ട് ഫോട്ടോകൾ പോലീസ് കുടുംബത്തിന് അയച്ചത് നൽകിയത്. മൃതദേഹം വീട്ടുകാർ അന്ന് തിരിച്ചറിഞ്ഞു. പിന്നീട് പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. പെൺകുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും ലഭിച്ചിട്ടില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. മെയ് 4 ന് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിന് പിന്നാലെ ദേശീയ വനിതാ കമ്മീഷനിൽ പരാമർശിച്ച സംഭവങ്ങളിൽ ഈ കേസും ഉൾപ്പെടുന്നുണ്ട്.

ഈ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ബന്ധപ്പെട്ട പോലീസ് വൃത്തങ്ങളുടെ പ്രതികരണം. അന്വേഷണത്തിന്റെ സ്ഥിതിയെക്കുറിച്ച് പ്രതികരിക്കാനും ഡയറക്ടർ ജനറൽ ഓഫ് പോലീസ് രാജീവ് സിങ് തയ്യാറായിട്ടില്ല. എന്നാൽ സംഘര്‍ഷങ്ങള്‍ മൂലം അന്വേഷണം നടത്താൻ സാധിക്കുമായിരുന്നില്ല എന്ന് സൈകുൽ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ