INDIA

തെലങ്കാനയില്‍ ബിആര്‍എസ്, മിസോറാമില്‍ എംഎന്‍എഫ്; എബിപി ന്യൂസ്-സീ വോട്ടര്‍ അഭിപ്രായ സര്‍വേ ഫലം പുറത്ത്

തെലങ്കാനയിലേും മിസോറാമിലേയും ഫലമാണ് ആദ്യം പുറത്തുവിട്ടത്

വെബ് ഡെസ്ക്

അഞ്ചു സംസ്ഥാനങ്ങളിലേക്ക് ഈ മാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ എബിപി-സീ വോട്ടര്‍ അഭിപ്രായ സര്‍വേ ഫലം പുറത്ത്. തെലങ്കാനയിലേും മിസോറാമിലേയും ഫലമാണ് ആദ്യം പുറത്തുവിട്ടത്.

119 സീറ്റുകളുള്ള തെലങ്കാന നിയമസഭയില്‍ മൂന്നാംതവണയും ബിആര്‍എസിന് സാധ്യതയെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. സര്‍വേ പ്രകാരം ബിആര്‍എസ് 49 മുതല്‍ 61 സീറ്റുകള്‍ വരെ നേടാം. അതേസമയം, കടുത്ത മത്സരം കാഴ്ചവച്ച് കോണ്‍ഗ്രസ് 43 മുതല്‍ 55 സീറ്റുകള്‍ വരെ കരസ്ഥമാക്കും.

ബിജെപി 5-11 സീറ്റ്, മറ്റുള്ളവര്‍ 4-10 വരെ സീറ്റ് എന്നിങ്ങനെയാണ് സര്‍വേഫലം. ബിആര്‍എസിന് 41%, കോണ്‍ഗ്രസിന് 39%, ബിജെപിക്ക് 14% എന്നിങ്ങനെയാകും വോട്ട് വിഹിതമെന്നും സര്‍വേ പറയുന്നു. കെ. ചന്ദ്രശേഖര്‍ റാവുവിനു തന്നെയാണ് ഇത്തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ (37%). രേവന്ത് റെഡ്ഡി (31%) ഒവൈസി (2%) എന്നിങ്ങനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റു നേതാക്കള്‍ക്ക് ലഭിച്ച പിന്തുണ.

40 അംഗ മിസോറാം അസംബ്ലിയില്‍ തുടര്‍ച്ചയായി എംഎന്‍എഫിനു തന്നെയാണ് വിജയമെന്നാണ് സര്‍വേ പറയുന്നത്. 17 മുതല്‍ 21 സീറ്റുകളാണ് എംഎന്‍എഫിന് ലഭിക്കുക. കോണ്‍ഗ്രസിന് ആറു മുതല്‍ പത്തു സീറ്റ് വരെ ലഭിക്കാമെന്നും ഇസഡ്പിഎമ്മിന് പത്തു മുതല്‍ 14 സീറ്റുകള്‍ വരെ ലഭിച്ച് പ്രതിപക്ഷമാകുമെന്നും സര്‍വേ വിലയിരുത്തുന്നു. മറ്റുള്ളവര്‍ക്ക് രണ്ടു സീറ്റ് വരെ മാത്രം ലഭിക്കാം. എംഎന്‍എഫ്-35%, കോണ്‍ഗ്രസ്- 30%, ഇസഡ്പിഎം- 26% എന്നിങ്ങനെയാകും വോട്ട് വിഹിതമെന്നും സര്‍വേ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ