INDIA

മാധ്യമങ്ങൾക്കെതിരായ നീക്കത്തെ വിമർശിച്ച് കോൺഗ്രസും സിപിഎമ്മും, സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം

ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 ഇടങ്ങളിലാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഇന്നു രാവിലെ പരിcശോധന നടത്തിയത്

വെബ് ഡെസ്ക്

ഇന്ന് രാവിലെ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകുടെയും ആക്ടിവിസ്റ്റുകളുടെയും വീടുകളില്‍ ഉണ്ടായ റെയ്ഡില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം. കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും മാധ്യമ പ്രവർത്തകരും ആക്ടിവിസ്റ്റുകളും റെയ്ഡിനെതിരെ രംഗത്തുവന്നു.

രാജ്യത്താകെ ജാതി സെന്‍സസ് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഇതിനോടകം പുറത്ത് വന്നെന്നും അതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോഴത്തെ നടപടിയെന്നും പവന്‍ രേഖ അഭിപ്രായപ്പെട്ടു

അതിരാവിലെ തന്നെ മാധ്യമപ്രവര്‍ത്തകരുടെ വീടുകളിൽ റെയ്ജ് നടത്തിയത് ബിഹാറിലെ ജാതി സെന്‍സസിന്റെ കണ്ടെത്തലുകള്‍ മറച്ചുവയ്ക്കാനാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര എക്‌സില്‍ കുറിച്ചു. രാജ്യത്താകെ ജാതി സെന്‍സസ് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഇതിനോടകം പുറത്തുവന്നെന്നും അതില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോഴത്തെ നടപടിയെന്നും പവന്‍ രേഖ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ജനസംഖ്യയുടെ 63 ശതമാനവും പിന്നോക്ക വിഭാഗത്തിലുള്ളവരാണെന്നായിരുന്നു ബിഹാര്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മാധ്യമസ്ഥാപനങ്ങളെ നേരിടുന്ന നടപടി മോദി സർക്കാർ തുടരുകയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയില്ല. ബിബിസി, ന്യൂസ് ലോണ്ട്രി, ദ വയർ, ദൈനിക് ഭാസ്കർ, ദൈനിക് സമാചർ, കശ്മീർ വാല തുടങ്ങിയ മാധ്യമങ്ങൾക്കെതിരെ സമീപ കാലങ്ങളിൽ നടന്ന നീക്കവും പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇത്തരം സമഗ്രാധിപത്യ സമീപനങ്ങൾക്കെതിരെ എല്ലാവിഭാഗം ജനങ്ങളും അണിനിരക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു

ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 ഇടങ്ങളിലാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഇന്നു രാവിലെ പരിശോധന നടത്തിയത്. യുഎപിഎ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമായിരുന്നു റെയ്ഡ്. ഇവരുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപ് ഉള്‍പ്പടെയുള്ള മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരഞ്ജയ ഗുഹ തക്കുര്‍ത്ത, സഞ്ജയ് രാജൗറ, ഭാഷ സിങ്, ഉര്‍മിലേഷ്, അഭിസര്‍ ശര്‍മ്മ, ഔനിന്ദയോ ചക്രബര്‍ത്തി, എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന.

സംസ്ഥാനത്തെ ജനസംഖ്യയുടെ 63 ശതമാനവും പിന്നോക്ക വിഭാഗത്തിലുള്ളവരാണെന്നായിരുന്നു ബിഹാര്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 27.13 ശതമാനം പേര്‍ പിന്നോക്ക വിഭാഗക്കാരും 36.01 ശതമാനം പേര്‍ അതീവ പിന്നോക്ക വിഭാഗക്കാരുമാണ്. 15.52 ശതമാനം പേരാണ് ജനറല്‍ വിഭാഗത്തിലുള്ളത്. ഈ കണ്ടെത്തലുകള്‍ പുറത്ത് വന്നതോടെ രാജ്യത്താകമാനം ജാതി സെന്‍സസ് നടപ്പിലാക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിരുന്നു. മാത്രമല്ല രാജ്യത്തെ ജാതിയുടെ പേരില്‍ വിഭജിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നടപടിയെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മിയുടെ സഹോദരി ഷബ്‌നം ഹാഷ്മിയും മാധ്യമപ്രവര്‍കര്‍ക്കെതിരായ നടപടിയെ അപലപിച്ചു. മാധ്യമപ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും സാധാരണക്കാരുടെയും ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഷബ്‌നം ഹാഷ്മി എക്‌സില്‍ കുറിച്ചു. നിയമനടപടികള്‍ ഉപയോഗിച്ച് സാധാരണക്കാരെയടക്കം വേട്ടയാടുകയാണെന്നും ഈ തന്ത്രങ്ങള്‍ കൊണ്ടൊന്നും നിശബ്ദരാകില്ലെന്നും ഷബ്‌നം ഹാഷ്മി കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ അപര്‍ ഗുപ്ത ഉള്‍പ്പെടെയുള്ളവരും നടപടി നേരിട്ടവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങളടക്കമുള്ളത് പിടിച്ചെടുക്കുന്നത് ആശങ്കാജനകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

''മാധ്യമപ്രവര്‍ത്തകരുടെ ഫോണും ഡിജിറ്റല്‍ ഉപകരണങ്ങടക്കം പിടിച്ചെടുക്കുന്നത് തെറ്റായ പ്രവണതയാണ്. ഈ വര്‍ഷമാദ്യം ബിബിസിയുടെ ഓഫീസുകളില്‍ നടന്ന റെയ്ഡ് ഈ സമയത്ത് ഓര്‍ത്തിരിക്കേണ്ടത് അനിവാര്യമാണ്,'' അപര്‍ ഗുപ്ത എക്‌സില്‍ കുറിച്ചു.

പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയും മുബൈ പ്രസ്സ് ക്ലബും ഈ നടപടിയെ അപലപിച്ച് എക്‌സില്‍ കുറിച്ചു.

അതേസമയം, റെയ്ഡിനെ ന്യായികരിച്ച് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ രംഗത്തുവന്നു. അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. തെറ്റായ വഴിയില്‍ പണം വന്നെങ്കില്‍ അക്കാര്യം ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം