ടീസ്റ്റ സെതല്‍വാദ് 
INDIA

ടീസ്റ്റ സെതല്‍വാദ് ജയിൽ മോചിതയായി

കഴിഞ്ഞ ദിവസം സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു

വെബ് ഡെസ്ക്

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ മനുഷ്യവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ജയില്‍മോചിതയായി. കഴിഞ്ഞ ദിവസം സുപ്രീംകോടതി ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലായിരുന്നു ടീസ്റ്റ. ജയിൽ മോചിതയായപ്പോൾ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ടീസ്റ്റയെ സ്വീകരിക്കാനെത്തിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖകള്‍ ചമച്ചെന്നാരോപിച്ച് ജൂണ്‍ 25 നാണ് ടീസ്റ്റ അറസ്റ്റിലാകുന്നത്. ജൂണ്‍ 26 മുതല്‍ ജയിലില്‍ കഴിയുകയാണ്.

ജൂണ്‍ 26 മുതല്‍ ജയിലില്‍ കഴിയുകയായിരുന്നു

ജാമ്യ നടപടികള്‍ക്ക് മുന്‍പ് ടീസ്റ്റയെ വെള്ളിയാഴ്ച സെഷന്‍സ് കോടതി ജഡ്ജി വി എ റാണയ്ക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു ഇത്. സുപ്രീംകോടതി യുടെ വ്യവസ്ഥകള്‍ക്ക് പുറമെ രണ്ട് വ്യവസ്ഥകള്‍ കൂടി സെഷന്‍സ് കോടതി ജാമ്യത്തിനായി മുന്നോട്ട് വെച്ചിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടരുത്, 25,000 രൂപയുടെ വ്യക്തിഗത ബോണ്ട് സമര്‍പ്പിക്കണം എന്നിവയാണ് അധിക വ്യവസ്ഥ.

സെപ്റ്റംബര്‍ 19ന് ഗുജറാത്ത് ഹൈക്കോടതി ടീസ്റ്റയുടെ ജാമ്യ ഹര്‍ജി പരിഗണിക്കും. ടീസ്റ്റ കസ്റ്റഡിയില്‍ തുടരേണ്ടത് നിര്‍ബന്ധമാണോ എന്നത് മാത്രമാണ് സുപ്രീംകോടതി പരിഗണിച്ചതെന്നും ബെഞ്ച് ജാമ്യം പരിഗണിക്കുന്നതിനിടെ വ്യക്തമാക്കിയിരുന്നു. ടീസ്റ്റയ്ക്ക് ജാമ്യം നല്‍കാതിരിക്കാന്‍ കാരണമായ കുറ്റകൃത്യങ്ങളൊന്നും എഫ്‌ഐആറില്‍ ഇല്ലെന്നും വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു

സെപ്റ്റംബര്‍ 19ന് ഗുജറാത്ത് ഹൈക്കോടതി ടീസ്റ്റയുടെ ജാമ്യ ഹര്‍ജി പരിഗണിക്കും

രണ്ട് മാസമായി കസ്റ്റഡിയില്‍ തുടരുന്ന ടീസ്റ്റയെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസ് പുതിയതായി എന്താണ് കണ്ടെത്തിയതെന്നും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോയെന്നും ഇടക്കാല ജാമ്യം അനുവദിച്ച് കൊണ്ട് സുപ്രീംകോടതി ചോദിച്ചു. കൂടാതെ 2002 ഗുജറാത്ത് വംശഹത്യയില്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്കും പങ്കുണ്ടെന്ന സാകിയ ജാഫ്രി കേസിലെ വിധിയില്‍ പറയുന്നതിന് അപ്പുറമായി മറ്റൊന്നും ടീസ്റ്റയ്ക്കെതിരെയുള്ള എഫ് ഐ ആറില്‍ ഇല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ ഇരയായ സാഖിയ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത് തള്ളിയ സുപ്രീംകോടതി നടപടിക്ക് പിന്നാലെയാണ് ടീസ്റ്റയുടെ അറസ്റ്റ്. പിന്നാലെ മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിനെയും അറസ്‌ററ് ചെയ്തു. ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

ജൂലൈ 30 ന് ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യ ഹര്‍ജി അഹമ്മദാബാദ് കോടതി തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗുജറാത്ത് ഹൈക്കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് സെപ്റ്റംബര്‍ 19 ലേക്ക് മാറ്റുകയായിരുന്നു. ജാമ്യം നല്‍കാതിരുന്ന അഹമ്മദാബാദ് കോടതി വിധിക്കെതിരെയും ഹര്‍ജി പരിഗണിക്കുന്നത് ദീര്‍ഘകാലത്തേക്ക് മാറ്റിവെച്ച ഹൈക്കോടതി നടപടിക്കെതിരെയും ആണ് ടീസ്റ്റ സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്നായിരുന്നു ഇടക്കാല ജാമ്യം അനുവദിക്കാനുള്ള സുപ്രീംകോടതി തീരുമാനം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ