അശോക് ഗെഹ്ലോട്ട്  
INDIA

രാഹുൽ ഗാന്ധി അധ്യക്ഷനായില്ലെങ്കിൽ പ്രവർത്തകർ വീട്ടിലിരിക്കും: അശോക് ഗെഹ്ലോട്ട്

കഴിഞ്ഞ 32 വർഷമായി ​ഗാന്ധി കുടുംബത്തിൽ നിന്നും ആരും തന്നെ പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ പോലും ആയിട്ടില്ല.

വെബ് ഡെസ്ക്

രാഹുൽ ​ഗാന്ധി കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ട്. അധ്യക്ഷ പദവിയിലേക്ക് അദ്ദേഹം തിരിച്ചെത്തണമെന്നത് രാജ്യത്തെ മുഴുവൻ കോൺ​ഗ്രസ് പ്രവർത്തകരും ആ​ഗ്രഹിക്കുന്ന കാര്യമാണ്. രാഹുൽ ​ഗാന്ധി പ്രവർത്തകരുടെ വികാരം മനസ്സിലാക്കിയില്ലെങ്കിൽ പ്രവർത്തകർ നിരാശരാകുകയും പാർട്ടി പ്രവർത്തനം അവസാനിപ്പിച്ച് അവർ വീട്ടിലിരിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ​ഗെഹ്ലോട്ട് പറഞ്ഞു.

"രാഹുൽ ​ഗാന്ധിയെ കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരുന്നതിൽ പാർട്ടിക്കുളളിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണുളളത്. ഇതിൽ ​ഗാന്ധി കുടുംബം ആണോ എന്നുളളതള്ള കാര്യം. കഴിഞ്ഞ 32 വർഷമായി ​ഗാന്ധി കുടുംബത്തിൽ നിന്നും ആരും തന്നെ പ്രധാനമന്ത്രിയോ കേന്ത്രമന്ത്രിയോ മുഖ്യമന്ത്രിയോ പോലും ആയിട്ടില്ല. പിന്നെ എന്തിനാണ് ഗാന്ധി കുടുംബത്തെ മോദി ​ ഭയക്കുന്നത്. 75 വർഷമായി രാജ്യത്തിന് ഒന്നും സംഭവിച്ചില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ് ?". എന്തിനാണ് എല്ലാവരും കോൺ​ഗ്രസിനെ ആക്രമിക്കുന്നതെന്നും ​ഗെഹ് ലോട്ട് ചോദിച്ചു.

കഴിഞ്ഞ 75 വർഷമായി രാജ്യത്ത് ജനാധിപത്യം നിലനി‍ർത്തിയത് കോൺ​ഗ്രസ് പാർട്ടിയാണ്. അതുകൊണ്ടാണ് നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായതും കെജരിവാൾ ഡൽഹിയുടെ മുഖ്യമന്ത്രിയായതും
അശോക് ഗെഹ്ലോട്ട്

കഴിഞ്ഞ 75 വർഷമായി രാജ്യത്ത് ജനാധിപത്യം നിലനി‍ർത്തിയത് കോൺ​ഗ്രസ് പാർട്ടിയാണ്. അതുകൊണ്ടാണ് നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായതെന്നും കെജരിവാൾ ഡൽഹിയുടെ മുഖ്യമന്ത്രിയായതെന്നും ​ഗെഹ്ലോട്ട് പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നിതിന് മുൻപും ശേഷവും കോൺ​ഗ്രസ് പാർട്ടിയുടെയും രാജ്യത്തിന്റെയും ഡിഎൻഎ ഒന്ന് തന്നെയാണ്. താജ്യത്തിനകത്തെ എല്ലാ ആളുകളെയും മത സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുപോയ പാർട്ടിയാണ് കോൺ​ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ​ഗെഹ്ലോട്ടിന്റെ നീക്കം വരാനിരിക്കുന്ന രാജസ്ഥാൻ തിരഞ്ഞെടുപ്പിനെ കൂടി മുൻനിറുത്തിയാണ്. സച്ചിൻ പൈലറ്റും ​ഗെഹ്ലോട്ടും തമ്മിലുളള തർക്കമാണ് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ​ഗാന്ധി തന്നെ വരണമെന്ന് ​ഗെഹ്ലോട്ട് വാശിപിടിക്കുന്നത്. അങ്ങനെ സംഭിവിച്ചില്ലെങ്കിൽ പ്രവർത്തകർ വീട്ടിലിരിക്കുമെന്ന് പരോക്ഷമായി ഗെഹ്ലോട്ട് സൂചിപ്പിക്കുന്നുണ്ട്.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും 2024ൽ നടക്കാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും രാജ്യത്ത് കോൺ​ഗ്രസ് പാർട്ടി വിജയിച്ചു വരുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. പണപ്പെരുപ്പം തൊഴിലില്ലാഴ്മ വിഷയങ്ങളിൽ രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തിനകത്ത് നടന്ന പ്രതിഷേധങ്ങളിലൂടെ മോദി സർക്കാരിനെ മൂലക്കിരുത്തുമെന്നും ഗെഹ്ലോട്ട് അവകാശപ്പെടുന്നു. കൂടാതെ ബീഹാറിൽ നിതീഷ് കുമാറിന്റെ നീക്കങ്ങളിൽ ബിജെപിക്ക് കനത്ത പ്രഹരം നേരിടേണ്ടി വന്നതായും അദ്ദേഹം സൂചിപ്പിച്ചു.

അതേ സമയം ​ഗാന്ധിമാർക്കപ്പുറം കോൺ​ഗ്രസ് ചിന്തിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം കോൺ​ഗ്രസ് മുതിർന്ന നേതാവും G23 അം​ഗവുമായ ആനന്ദ് ശർമ്മ പറഞ്ഞിതിന് തൊട്ട് പിന്നാലെയാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം വന്നതെന്നും ശ്രദ്ധേയമാണ്. പാർട്ടിയുടെ അധ്യക്ഷ സ്ഥാനം രാഹുലിനോ പ്രിയങ്കയ്ക്കോ നൽകാം എന്ന് പറയുന്നതിൽ ഒരു യുക്തിയുമില്ലെന്നും ഈ രണ്ട് പേരിൽ ഒതുങ്ങുന്നതാണോ കോൺ​ഗ്രസ് പാർട്ടിയെന്നും ഇത് പാർട്ടിയുടെ ചരിത്രത്തെ പരിഹസിക്കലാണെന്നും ആനന്ദ് ശർമ്മ പറഞ്ഞിരുന്നു. ഈ വർഷവും അടുത്ത വർഷവും വിവിധ നിയമസഭ തിരഞ്ഞെടുപ്പുകളും 2024ൽ പൊതുതിരഞ്ഞെടുപ്പും നടക്കാനിരിക്കെ ​ഗുലാംനബി ആസാദിന്റെയും ആനന്ദ് ശർമ്മയുടെയും രാജികൾ സെപ്റ്റംബർ 20നകം നടക്കാനിരിക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്നതും മറ്റൊരു ചോദ്യമാണ്.

കഴിഞ്ഞ ദിവസം രാജസ്ഥാൻ കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗവും ചേർന്നിരുന്നു. തൊഴിലില്ലാഴ്മയ്ക്കും പണപ്പെരുപ്പത്തിനും എതിരെ സെപ്റ്റംബർ നാലിന് ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന ഹല്ലാ ബോൽ മഹാറാലിയെക്കുറിച്ച് യോ​ഗം ച‍ർച്ച ചെയ്തിരുന്നു. റാലിയുടെ വിജയത്തിനായി ആ​ഗസ്റ്റ് 25ന് ജില്ലാ തലത്തിലും 27ന് അസംബ്ലി അടിസ്ഥാനത്തിലും യോ​ഗങ്ങൾ നടത്തും. 50000ത്തിലധികം പ്രവർത്തകരെയാണ് ഡൽഹിയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ ലക്ഷ്യമിടുന്നതായി രാജസ്ഥാൻ കോൺ​ഗ്രസ് അധ്യക്ഷൻ ​ഗോവിന്ദ് സിങ് ദോതസ്ര പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ