തമിഴ്നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ നീക്കം ഊര്‍ജിതമാക്കി നടന്‍ വിജയ്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോടിയായി, 200 അംഗ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷനായി വിജയ് തിരഞ്ഞെടുക്കപ്പെട്ടു എന്നാണ് സൂചന. അതേസമയം, ഇക്കാര്യം ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാര്‍ട്ടിയുടെ പേര് അടക്കമുള്ള മറ്റു കാര്യങ്ങളില്‍ തീരുമാനമെടുക്കാനും രജിസ്‌ട്രേഷന്‍ നടത്താനും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാനും താരത്തെ യോഗം ചുമതലപ്പെടുത്തി
പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തിട്ടുണ്ട് എന്നാണ് സൂചന. പാര്‍ട്ടിയുടെ പേര് അടക്കമുള്ള മറ്റു കാര്യങ്ങളില്‍ തീരുമാനമെടുക്കാനും രജിസ്‌ട്രേഷന്‍ നടത്താനും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാനും താരത്തെ യോഗം ചുമതലപ്പെടുത്തി.
2026 നിയമസഭ തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന. പാര്‍ട്ടിക്ക് തമിഴക മുന്നേറ്റ കഴകം എന്ന പേര് നല്‍കിയേക്കുമെന്നാണ് സൂചന. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുന്നതില്‍ നേരത്തെ ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനമായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയുടെ ആരാധക സംഘടന മത്സരിക്കുകയും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ നീക്കം സജീവമാക്കി വിജയ് രംഗത്തിറങ്ങിയത്.