ഹിന്‍ഡന്‍ബര്‍ഗ് റിസർച്ചിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി അദാനിഗ്രൂപ്പ് . ഇതിനായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാച്ച്ടെല്‍ എന്ന സ്ഥപാനവുമായി ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ഏറ്റവും ഉയർന്ന തുക പ്രതിഫലം വാങ്ങുന്ന നിയമ സഹായ സ്ഥാപനമാണ് വാച്ച്‌ടെല്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ വന്‍ നഷ്ടം സംഭവിച്ചിരുന്നു. നിക്ഷേപകരെ പിടിച്ചു നിർത്താൻ കൂടി ലക്ഷ്യമിട്ടാണ് നിയമനടപടിയെന്നാണ് വിലയിരുത്തൽ.
അമേരിക്കയിലെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കായി കേസുകള്‍ വാദിക്കുന്ന കമ്പനിയാണ് വാച്ച്‌ടെല്‍
ടെസ്ലയുടെ നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്ഥാപനമാണ് വാച്ച്ടെൽ. വാച്ച്ടെല്ലിന് പുറമേ ലിപ്റ്റണ്‍, റോസെന്‍ കാറ്റ്‌സ് എന്നീ നിയമകമ്പനിയിലെയും മുതിര്‍ന്ന അഭിഭാഷകരെയും അദാനി സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കായി കേസുകള്‍ വാദിക്കുന്ന കമ്പനിയാണ് വാച്ച്‌ടെല്‍.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ആഗോള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വലിയ തോതില്‍ അദാനി ഗ്രൂപ്പ് സമ്മര്‍ദം നേരിടുന്നുണ്ട്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തൽ നിഷേധിച്ച് ഗ്രൂപ്പ് നേരത്തെ രംഗത്തെത്തിയിരുന്നു.
ടെസ്ലയുടെ നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കമ്പനിയാണ് വാച്ച്ടെല്‍
എന്നാല്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന രണ്ടാഴ്ച പിന്നിട്ടിട്ടും കാര്യമായ പുരോഗതികളുണ്ടായിരുന്നില്ല. അതേ സമയം അദാനിയുടെ ഓഹരികള്‍ ഇപ്പോഴും നഷ്ടത്തിലാണ്. പത്തില്‍ എട്ട് കമ്പനികളുടെ ഓഹരികളും ഇപ്പോഴും നഷ്ടത്തിലാണ്.