INDIA

കൂപ്പുകുത്തി അദാനി : ഫോബ്‌സ് പട്ടികയിൽ മൂന്നിൽ നിന്ന് ഏഴിലേക്ക് വീണു

വെബ് ഡെസ്ക്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് നേരിടുന്ന തിരിച്ചടികൾ തുടരുന്നു. ഏറ്റവും പുതിയതായി ഫോബ്‌സിന്റെ റിയൽ ടൈം ശതകോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നിൽ നിന്ന് ഏഴാം സ്ഥാനത്തേക്ക് അദാനി വീണു. ഫോബ്‌സിന്റെ കണക്ക് പ്രകാരം 19 ശതമാനത്തിന്റെ ഇടിവാണ് അദാനിക്ക് സംഭവിച്ചത്. ഫോബ്സിന്റെ 2022 ഡിസംബറിലെ കണക്ക് പ്രകാരമായിരുന്നു അദാനി ലോകധനികരിൽ മൂന്നാം സ്ഥാനം പിടിച്ചെടുത്തിരുന്നത്.

അതിനിടെ തുടര്‍ച്ചയായ രണ്ടാം ദിവസവും അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി തകർച്ച നേരിട്ടു. ട്രാൻസ്മിഷൻ ഓഹരികൾ 19 ശതമാനം ഇടിഞ്ഞപ്പോൾ അദാനി ടോട്ടൽ ഗ്യാസ് 19.1 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. പ്രതിദിന കണക്കിൽ 2020 മാർച്ച് പകുതിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ടോട്ടൽ ഗ്യാസിന്റേത്. ബിഎസ്ഇയിൽ അദാനി ഗ്രീൻ എനർജി ഏകദേശം 16 ശതമാനം ഇടിഞ്ഞു. അതേസമയം 20,000 കോടിയുടെ ഫോളോ ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) ആരംഭിച്ചിട്ടും അദാനി എന്റർപ്രൈസസിന്റെ മൂല്യവും താഴേയ്ക്കാണ്. 2020 മാര്‍ച്ചിന് ശേഷമുളള ഏറ്റവും വലിയ ഇടിവാണ് അദാനി ഗ്രൂപ്പ് നേരിട്ടത്. ബുധനാഴ്ച മാത്രം ഏഴ് ലിസ്റ്റഡ് ഗ്രൂപ്പ് കമ്പനികള്‍ക്ക് 1073 കോടി ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്.

ജനുവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വം കാണിച്ചുവെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ട് വര്‍ഷത്തെ അന്വേഷണത്തിലൂടെയാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ അവകാശവാദം.

ആദ്യം റിപ്പോർട്ടിനെ കള്ളമെന്ന്‌ പറഞ്ഞ്‌ തള്ളിയ അദാനി ഗ്രൂപ്പ് ഇന്നലെ അവർക്കെതിരെ നിയമ നടപടിയിലേക്ക് കടക്കുമെന്ന് വ്യക്തമാക്കിയിരുന്നു.. എന്നാൽ വിപണിയില്‍ അദാനി ഗ്രൂപ്പ് നടത്തിയ തിരിമറി സാധൂകരിക്കുന്ന തെളിവുകൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട ഹിൻഡൻബർഗ് നിയമ നടപടി നേരിടാൻ തയ്യാറാണെന്ന് തിരിച്ചടിച്ചു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്