INDIA

ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി; പാർലമെന്റ് മന്ദിരം ഉദ്ഘാടനം നാളെ

നാളെ രാവിലെ 8:30നും 9നുമിടയിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കും

വെബ് ഡെസ്ക്

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങിലാണ് തമിഴ്നാട്ടിൽ നിന്നുള്ള സന്യാസിമാരുടെ സംഘം ചെങ്കോൽ കൈമാറിയത്. ഇന്ന് വൈകിട്ട് ചെന്നൈയിൽ നിന്ന് ഡൽഹിയിലെത്തിയ അദീന പുരോഹിതരുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോൽ ഏറ്റുവാങ്ങിയത്. നാളെ രാവിലെ 8:30നും 9നും ഇടയിൽ പുതിയ പാർലമെന്റിന്റെ മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ഒഴിവാക്കിയെങ്കിലും ഇരുവരുടെയും സന്ദേശങ്ങള്‍ ഉദ്ഘാടന വേളയില്‍ വായിക്കും. ഉദ്ഘാടനത്തിന്‍റെ സ്മരണാർത്ഥം 75 രൂപയുടെ നാണയവും സ്റ്റാമ്പും നാളെ പുറത്തിറക്കും. ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വ്യാപക വിമർശനമുയരുന്നതിനിടെയാണ് നാളെ ഉദ്ഘാടന ചടങ്ങ്. രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രം​ഗത്തെത്തിയിരുന്നു. ഇത് വകവയ്ക്കാതെയാണ് മുന്‍ നിശ്ചയിച്ച പ്രകാരം ഉദ്ഘാടനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളാരംഭിച്ചത്. കോൺഗ്രസ്, സിപിഎം, സിപിഐ, ടിഎംസി, എസ്പി, എഎപി ഉള്‍പ്പെടെ 21 പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തില്‍ നിന്നും ബിജെഡി വിട്ടുനില്‍ക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് വ്യക്തമാക്കിയിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി തുടങ്ങിയ പാര്‍ട്ടികളും പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച പ്രതിപക്ഷത്തെ വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാരിന് പിന്തുണ അറിയിച്ചും ബിഎസ്പി അധ്യക്ഷ മായാവതിയും രംഗത്തെത്തിയിരുന്നു. ജെഡിഎസ് ആണ് ഏറ്റവും ഒടുവില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ച പാര്‍ട്ടി.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്