ബിജെപി ബാന്ധവം ഉപേക്ഷിച്ച് സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച 'ഖനി രാജാവ്' ജനാർദന റെഡ്ഢി വർഷങ്ങൾക്ക് ശേഷം വീണ്ടും വിധാൻ സൗധയിൽ. കൊപ്പാള ജില്ലയിലെ ഗംഗാവതിയിൽ നിന്ന് കല്യാണ രാജ്യ പ്രഗതിപക്ഷ എന്ന പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചതോടെയാണ് റെഡ്ഢിയുടെ 13 വർഷം നീണ്ട രാഷ്ട്രീയ വനവാസം അവസാനിച്ചത്. പ്രോടെം സ്പീക്കർക്ക് മുൻപാകെ തിങ്കളാഴ്ച ജനാർദന റെഡ്ഢി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
റെഡ്ഢിയും ബിജെപിയുമായുള്ള ബന്ധം പിന്നീട് ഒരിക്കലും പഴയത് പോലെ ആയില്ല. ആദ്യം യെദ്യുരപ്പയും പിന്നീട് ബിജെപി ദേശീയ നേതാക്കളും കൈവിട്ടതോടെ ജനാർദന റെഡ്ഢി ബിജെപിയുടെ കർണാടക ചിത്രത്തിൽ നിന്ന് പതിയെ മാഞ്ഞു തുടങ്ങി
2011-ൽ ആയിരുന്നു ജനാർദന റെഡ്ഢി ഇതിന് മുൻപ് അവസാനമായി കർണാടക നിയമസഭയിൽ ഇരുന്നത്. മന്ത്രി ആയിരുന്ന ജനാർദന റെഡ്ഢിക്കെതിരെ കർണാടക ലോകായുക്ത ആയിരുന്നു ഖനന അഴിമതി കണ്ടെത്തിയത്. കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കപ്പെട്ടതോടെ റെഡ്ഢിക്ക് മന്ത്രിസ്ഥാനം നഷ്ടമായി. 2015-ൽ സുപ്രീംകോടതി ഉപാധികളോടെ ജാമ്യം നൽകിയെങ്കിലും റെഡ്ഢിക്ക് പാർട്ടി അപ്രഖ്യാപിത അയിത്തം കൽപ്പിച്ച് പോന്നു.
റെഡ്ഢിയും ബിജെപിയുമായുള്ള ബന്ധം പിന്നീട് ഒരിക്കലും പഴയത് പോലെ ആയില്ല. ആദ്യം യെദ്യുരപ്പയും പിന്നീട് ബിജെപി ദേശീയ നേതാക്കളും കൈവിട്ടതോടെ ജനാർദന റെഡ്ഢി ബിജെപിയുടെ കർണാടക ചിത്രത്തിൽ നിന്ന് പതിയെ മാഞ്ഞു തുടങ്ങി. മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായായിരുന്നു ജനർദന റെഡ്ഢിക്കും സഹോദരൻ സുധാകർ റെഡ്ഢിക്കും കൂടുതൽ അടുപ്പം. സുഷമ സ്വരാജിന്റെ മരണത്തോടെ ജനാർദന റെഡ്ഢിക്ക് പാർട്ടിയുമായുളള ഇഴയടുപ്പം പൂർണമായും നഷ്ടമായി. സഹോദരൻ പാർട്ടിയിൽ തുടർന്നെങ്കിലും ജനാർദന റെഡ്ഢി ബിജെപി ബന്ധം അവസാനിപ്പിച്ച് പുതിയ പാർട്ടി രൂപീകരണവുമായി മുന്നോട്ട് പോയി.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലാതെയായിരുന്നു 20 സീറ്റുകളിൽ ജനാർദന റെഡ്ഢിയുടെ കെആർപിപി മത്സരിച്ചത്. 20 സ്ഥാനാർഥികളിൽ ജനർദന റെഡ്ഢിക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് വിജയം നേടാനായത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലാതെയായിരുന്നു 20 സീറ്റുകളിൽ ജനാർദന റെഡ്ഢിയുടെ കെആർപിപി മത്സരിച്ചത്. ബിജെപി തന്നെ പന്ത് തട്ടിയെന്നും ഇനിയാർക്കും തട്ടികളിക്കാൻ നിന്ന് കൊടുക്കില്ലെന്നും പ്രഖ്യാപിച്ചായിരുന്നു പാർട്ടി ചിഹ്നമായ ഫുട്ബോൾ അദ്ദേഹം പ്രകാശനം ചെയ്തത്. 20 സ്ഥാനാർഥികളിൽ ജനർദന റെഡ്ഢിക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് വിജയം നേടാനായത്.
ഗംഗാവതിയിലെ ബിജെപി സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി 66, 213 വോട്ടുകൾ നേടി വിജയിച്ചായിരുന്നു റെഡ്ഢിയുടെ പ്രതികാരം. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജനാർദന റെഡ്ഢി നിയമസഭയിൽ എത്തുമ്പോൾ മാതൃ സംഘടനയായ ബിജെപി പ്രതിപക്ഷത്താണ്. ഒരു കാലത്ത് റെഡ്ഢിയെ ഒപ്പം നിർത്തുകയും പിന്നീട് ഒറ്റപ്പെടുത്തുകയും ചെയ്ത ബി എസ് യെദ്യുരപ്പ ഉൾപ്പടെയുളള ആരും തന്നെ നിയമസഭയിൽ ഇന്നില്ല. പഴയ സന്തത സഹചാരിയും ബിജെപിയുടെ കരുത്തനായ നേതാവുമായ ബി ശ്രീരാമുലുവും പരാജയം രുചിച്ച് നിയമസഭയ്ക്ക് പുറത്താണ്.