കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശിതരൂരും മാത്രം. സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായതോടെയാണ് മത്സരം രണ്ട് പേരിലേക്ക് ഒതുങ്ങിയത്. കെ എന്‍ ത്രിപാഠിയുടെ നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളി. ഒരു വ്യക്തി ഒരു പദവി എന്ന പാർട്ടി നയത്തിന്റെ ഭാഗമായി മല്ലികാർജിൻ ഖാർഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞു.
സൂക്ഷ്മപരിശോധനയിൽ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് നേതാവ് കെ എന്‍ ത്രിപാഠിയുടെ നാമനിർദേശ പത്രിക തള്ളിയത്. ഒറ്റ സെറ്റ് പത്രികമാത്രമാണ് ത്രിപാഠി സമർപ്പിച്ചിരുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്നത് ഖാർഗെയുമായുള്ള സൗഹൃദമത്സരമെന്നറിയുന്നതില്‍ സന്തോഷമെന്നും. ഈ ജനാധിപത്യ പ്രക്രിയ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ഗുണകരമാകട്ടെ എന്നും ശശിതരൂര്‍ എം പി പ്രതികരിച്ചു.
നാമനിര്‍ദേശപത്രിക നല്‍കിയതിന് പിന്നാലെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ ന്തൃസ്ഥാനം ഒഴിഞ്ഞത്. ഉദയ്പൂര്‍ ചിന്തന്‍ശിവിരിലെ ഒരു വ്യക്തി ഒരു പദവി എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഖാര്‍ഗെ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഖാര്‍ഗെ കത്തയച്ചു. കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ പിന്തുണ ഖാർഗെയ്ക്കാണ്. ജി 23 നേതാക്കളിൽ പലരുടെയും പിന്തുണയും ഖാർഗെയ്ക്ക് ഉണ്ട്. എ കെ ആന്റണി അടക്കമുള്ള നേതാക്കൾ പിന്തുണച്ചതോടെ ഔദ്യോഗിക സ്ഥാനാർത്ഥി പരിവേഷം മല്ലികാർജുൻ ഖാർഗെയ്ക്ക് ലഭിച്ചു. എന്നാൽ നിഷ്പക്ഷ നിലപാട് എടുക്കുമെന്നാണ് ഗാന്ധി കുടുംബം നിലപാട് വ്യക്തമാക്കുന്നത്.
ഖാര്‍ഗെ സ്ഥാനമൊഴിഞ്ഞതോടെ അടുത്ത പ്രതിപക്ഷ നേതാവ് ആരെന്നത് സംബന്ധിച്ച് ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. മുതിര്‍ന്ന നേതാക്കളായ പി ചിദംബരം, ദിഗ്‌വിജയ് സിങ് തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്‌ററി പാര്‍ട്ടി അധ്യക്ഷ കൂടിയായ സോണിയാ ഗാന്ധി ഉടന്‍ തീരുമാനം എടുത്തേക്കും.
ഒക്ടോബർ 17 നാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം എട്ടാണ്.എട്ടിന് വൈകീട്ട് അഞ്ച് മണിക്ക് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 19 നാണ്.