INDIA

പാർലമെന്റ് ബജറ്റ് സമ്മേളനം നാളെ മുതല്‍; സർവകക്ഷി യോഗം ഇന്ന്

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും

വെബ് ഡെസ്ക്

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുന്നോടിയായി സർക്കാർ വിളിച്ചുചേർക്കുന്ന സർവകക്ഷിയോഗം ഇന്ന്. ഉച്ചയോടെ പാർലമെന്റ് അനക്‌സ് കെട്ടിടത്തിലാണ് യോഗം നടക്കുക. ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള കേന്ദ്രസർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള കേന്ദ്രസർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്

ബജറ്റ് സമ്മേളനം രണ്ട് ഭാഗങ്ങളായാണ് നടക്കുക. പാർലമെന്റിലെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു നടത്തുന്ന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.

ഏപ്രിൽ 6 വരെ രണ്ട് ഘട്ടമായി നടക്കുന്ന സമ്മേളനത്തിൽ 27 സിറ്റിങ്ങുകളുണ്ടാകും. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന സമ്മേളനത്തിൽ നന്ദിപ്രമേയ ചർച്ച, ബജറ്റ് ചർച്ചകളുടെ തുടക്കം എന്നിവയുണ്ടാകും. മാർച്ച് 13ന് ആരംഭിക്കുന്ന രണ്ടാം ഘട്ട സമ്മേളനത്തിൽ ഉപധനാഭ്യർഥനകളും ബജറ്റും ചർച്ച ചെയ്ത് അംഗീകരിക്കും.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണിയില്‍

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം