INDIA

ലയനത്തിനു മുന്നോടിയായി പേര് ഒന്നാക്കി; എയര്‍ ഏഷ്യ ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌

വെബ് ഡെസ്ക്

എയർ ഏഷ്യ ഇന്ത്യ ഇനി എയർ ഇന്ത്യ എക്സ്പ്രസ് (എഐഎക്സ്). എയർ ഏഷ്യ ഇന്ത്യയെ എഐഎക്സ് കണക്ട് എന്ന് പുനർനാമകരണം ചെയ്യാനാണ് ടാറ്റയുടെ തീരുമാനം. 'എയർ ഇന്ത്യ എക്‌സ്പ്രസ്' എന്ന ബ്രാൻഡിൽ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് എഐഎക്സ് കണക്റ്റിന് റെഗുലേറ്ററി അനുമതി ലഭിച്ചു കഴിഞ്ഞു. എ​യ​ർ ഏ​ഷ്യ ഇ​ന്ത്യ​യെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ ലയിപ്പിക്കുന്നതി​ന്റെ ഭാഗമായാണ് പുനര്‍നാമകരണം ചെയ്തുള്ള റീബ്രാന്‍ഡിങ്.

എ​യ​ർ ഏ​ഷ്യ ഇ​ന്ത്യ​യുടെയും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെയും നിയമപരമായ ലയനത്തിന് മുമ്പ് തന്നെ 'എയർ ഇന്ത്യ എക്സ്പ്രസ്' എന്ന പൊതു ബ്രാൻഡ് നാമത്തിൽ പ്രവർത്തിക്കാൻ അനുവാദം നൽകുന്നതാണ് റെഗുലേറ്ററിൽ നിന്നുള്ള അംഗീകാരം. ഇരു കമ്പനികളും തമ്മിലുള്ള ലയനത്തിനുള്ള തുടർ നടപടികൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

2023 മാർച്ചിൽ ഇരു എയർലൈൻ കമ്പനികളും ഒരു ഏകീകൃത വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു. airindiaexpress.com എന്ന ഈ വെബ്സൈറ്റിലൂടെ യാ​ത്ര​ക്കാ​ർ​ക്ക് ര​ണ്ട് വിമാനക്കമ്പനികളുടെയും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ കഴിയുമെന്നതായിരുന്നു പ്ര​​ത്യേ​ക​ത. രണ്ട് എയർലൈനുകളെയും ഒരു കുടക്കീഴിലാക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ ശ്രമത്തിന്റെ ആദ്യ പടിയായിരുന്നു ഈ മാറ്റം. യാത്രക്കാർക്ക് മുൻ‌ഗണന ചെക്ക്-ഇൻ, ബോർഡിങ്, ബാഗേജ് എന്നിവ വാഗ്ദാനം ചെയ്യുന്ന 'എക്സ്പ്രസ് എഹെഡ്' സേവനങ്ങളും ഈ മാസം ആദ്യം ആരംഭിച്ചിരുന്നു.

അ​ഞ്ചു​മാ​സം മു​മ്പാ​ണ് എ​യ​ർ ഏ​ഷ്യ ഇ​ന്ത്യ​യെ എ​യ​ർ ഇ​ന്ത്യ പൂ​ർ​ണ​മാ​യി ഏ​റ്റെ​ടു​ത്ത​ത്. എ​യ​ർ എ​ഷ്യ ഇ​ന്ത്യ​യെ​യും എ​യ​ർ ഇ​ന്ത്യ എക്സ്പ്ര​സി​നെ​യും മൂ​ന്നു മാ​സം മു​മ്പ് ഒ​രു സിഇ​ഒ​യു​ടെ കീഴിലാക്കു​ക​യും ചെ​യ്തിരുന്നു. രാ​ജ്യ​ത്തെ 19 ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് എ​യ​ർ ഏ​ഷ്യ ഇ​ന്ത്യ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ എക്സ്പ്ര​സ് 14 വി​ദേ​ശ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും 19 ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

എയര്‍ ഇന്ത്യ എക്സ്പ്രസ് 2005ലും എയര്‍ ഏഷ്യ ഇന്ത്യ 2014ലുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ, വിസ്താര എന്നിങ്ങനെ നിലവില്‍ നാല് എയര്‍ലൈനുകള്‍ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ണ്ണമായാല്‍ കമ്പനി കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര സര്‍വീസുകളും ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും