INDIA

വനിത സുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയ സംഭവം: പൈലറ്റ് അടക്കം മുഴുവന്‍ ജീവനക്കാരെയും മാറ്റി നിര്‍ത്താന്‍ നിർദേശം

വെബ് ഡെസ്ക്

എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റില്‍ വനിത സുഹൃത്തിനെ കയറ്റിയ സംഭവത്തില്‍ നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. സംഭവത്തിൽ മുഴുവൻ ജീവനക്കാരെയും ജോലിയിൽ നിന്ന് മാറ്റിനിർത്താൻ ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് നിർദേശം നല്‍കി. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജോലിയില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം.

മറ്റ് ജീവനക്കാർക്ക് നടപടിയിൽ പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിലും അന്വേഷണം അവസാനിക്കുന്നതുവരെ അവരും മാറിനില്‍ക്കണമെന്നാണ് ഡിജിസിഎയുടെ നിർദേശം. പൈലറ്റിനെയും ജോലിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. സംഭവത്തില്‍ പൈലറ്റിന് തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കുമെന്നും ഡിജിസിഎ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 27ന് ദുബായില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു വിവാദ സംഭവം. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കാട്ടി ക്യാബിന്‍ ക്രൂ ആണ് പരാതി നല്‍കിയത്. മൂന്ന് മണിക്കൂറോളം യുവതി കോക്പിറ്റിൽ ചെലവഴിച്ചെന്നാണ് പരാതിയിലെ ആരോപണം. മാര്‍ച്ച് മൂന്നിനാണ് വനിതാ കാബിന്‍ ക്രൂ പരാതി നല്‍കിയത്. ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്ന പെൺ സുഹൃത്തിനെ ബിസിനസ് ക്ലാസിലേക്ക് മാറ്റാൻ പൈലറ്റ് ആവശ്യപ്പെട്ടുവെന്നും ബിസിനസ് ക്ലാസിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കോക്പിറ്റിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.

കോക്ക് പിറ്റിലേക്ക് സുഹൃത്തിനെ ക്ഷണിച്ചത് സുരക്ഷാ മാനദണ്ഡങ്ങളുടെ വീഴ്ചയും നിയമലംഘനവുമാണെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ