ഇന്ത്യയില്‍ സിസേറിയന്‍ പ്രസവങ്ങള്‍ കൂടൂന്നുവെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും സിസേറിയന്‍ പ്രസവങ്ങള്‍ ഒരു പോലെ വർധിച്ചിക്കുന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന റിപ്പോർട്ട്. 2021 22 വര്‍ഷത്തെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, സര്‍ക്കാര്‍ ആശുപത്രികളിലെ 15 ശതമാനം പ്രസവവും സിസേറിയനിലൂടെയാണ് നടന്നിട്ടുള്ളത്.
ഒരു രാജ്യത്തെ സിസേറിയന്‍ പ്രസവങ്ങള്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ ആകാന്‍ പാടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ മറികടക്കുന്നതാണ് ഇന്ത്യയിലെ കണക്കുകള്‍
സ്വകാര്യ ആശുപത്രികളില്‍ ഇത് 38 ശതമാനമാണ്. ഒരു രാജ്യത്തെ സിസേറിയന്‍ പ്രസവങ്ങള്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ ആകാന്‍പാടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ മറികടക്കുന്നതാണ് ഇന്ത്യയിലെ കണക്കുകള്‍. സ്വകാര്യ ആശുപത്രികളില്‍ സിസേറിയന്‍ പ്രസവങ്ങള്‍ ക്രമാതീതമായി കൂടുന്നു എന്ന നിരീക്ഷണത്തിലായിരുന്നു ലോകാരോഗ്യ സംഘടന ഇത്തരത്തിലൊരു മാര്‍ഗ്ഗ നിര്‍ദേശം പുറത്തിറക്കിയിരുന്നത്.
എന്നാല്‍ ഇന്ത്യയിലെ ഈ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022 മാര്‍ച്ച് വരെയുള്ള കണക്കുകളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലാണ് ഏറ്റവും കൂടുതല്‍ സിസേറിയന്‍ പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2020-21 ലെ കണക്കുകള്‍ പ്രകാരം ആന്‍ഡമാന്‍ നിക്കോബാറിലെ 95.45 ശതമാനം പ്രസവവും സിസേറിയനിലൂടെ സ്വകാര്യ ആശുപത്രികളിലാണ് നടന്നിട്ടുള്ളത്. 2022 ആയപ്പോഴേക്കും ഇതില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി.
പശ്ചിമ ബംഗാളിലും, ഒഡീഷയിലും സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന സിസേറിയന്‍ പ്രസവങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്
സമാനമായി ഇത്തരത്തില്‍ സിസേറിയന്‍ പ്രസവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലമാണ് ത്രിപുര. രണ്ട് വര്‍ഷത്തോളമായി സിസേറിയനിലൂടെയുളള പ്രസവങ്ങളില്‍ ക്രമാതീതമായ വര്‍ധന സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. 2020-21 വര്‍ഷത്തില്‍ 93.72 ശതമാനം പ്രസവവും നടന്നിട്ടുള്ളത് സിസേറിയനിലൂടെയാണ്.
അനാവശ്യമായ സിസേറിയനുകള്‍ അമിതഭാരമുള്ള ഒരു ആരോഗ്യ സംവിധാനത്തെ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്
2021-22 ആയപ്പോഴും അതില്‍ വലിയ മാറ്റങ്ങളൊന്നുമില്ലാതെ തുടര്‍ന്നു. പശ്ചിമ ബംഗാളിലും, ഒഡീഷയിലും സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന സിസേറിയന്‍ പ്രസവങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളിലും സിസേറിയന്‍ നിരക്ക് ലോകാരോഗ്യസംഘടന മാനദണ്ഡമായ പത്ത് ശതമാനത്തെക്കാള്‍ കൂടുതലാണ്. അനാവശ്യമായ സിസേറിയനുകള്‍ അമിതഭാരമുള്ള ഒരു ആരോഗ്യ സംവിധാനത്തെ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതിനാലാണ് ഇത്തരത്തിലുള്ള മാനദണ്ഡങ്ങള്‍ ലോകാരോഗ്യ സംഘടനയടക്കം നിര്‍ദേശിക്കുന്നത്.