INDIA

ലിഥിയം ശേഖരം ഇന്ത്യയുടെ ഭാവി നിശ്ചയിക്കുമോ? നേട്ടങ്ങള്‍ എന്തൊക്കെ?

ഇ വി ബാറ്ററികളിൽ ഉപയോഗിക്കുന്ന പ്രധാനഘടകമായ ലിഥിയത്തിന്റെ ശേഖരം കണ്ടെത്തിയതോടെ വൈദ്യുത വാഹനരംഗത്ത് വൻ മാറ്റങ്ങളുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്

വെബ് ഡെസ്ക്

കഴിഞ്ഞ ദിവസം രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയായിരുന്നു. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമന എന്ന പ്രദേശത്ത് കണ്ടെത്തിയ ലിഥിയത്തിന്റെ വൻ ശേഖരം രാജ്യത്തിന്റെ ഭാവിയെ തന്നെ മാറ്റാൻ കെൽപ്പുള്ളതാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇ വി ബാറ്ററികളിൽ ഉപയോഗിക്കുന്ന പ്രധാനഘടകമായ ലിഥിയത്തിന്റെ ശേഖരം കണ്ടെത്തിയതോടെ വൈദ്യുത വാഹനരംഗത്ത് വൻ മാറ്റങ്ങളുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇറക്കുമതി ചെയ്യുന്ന ലിഥിയത്തിന്റെ ഉപയോഗം വന്‍ തോതിലുള്ളതിനാല്‍ പുതിയ ധാതു ശേഖരം കണ്ടെത്തിയത് രാജ്യത്തെ സ്വയം പര്യാപ്തതയിലേക്കെത്തിക്കും എന്നതും ശ്രദ്ധേയമാണ്.

ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ധാതുക്കളിൽ ഒന്നാണ് ലിഥിയം. 1817ൽ ജോഹാൻ ഓഗസ്റ്റ് ആർഫ്വെഡ്സൺ ആണ് ഈ മൂലകം ആദ്യമായി കണ്ടെത്തിയത്. വളരെ കുറഞ്ഞ സാന്ദ്രതയുള്ള ലിഥിയം വെള്ളവുമായി പ്രവർത്തിക്കുന്നതും, പ്രകൃതത്തിൽ വിഷസ്വഭാവം ഉള്ളതുമാണ്. നോണ്‍-ഫെറസ് ലോഹമാണ് ലിഥിയം. എന്നാൽ, സ്വാഭാവികമായി രൂപപ്പെടുന്ന ഒരു ധാതുവല്ല. നോവ എന്ന നക്ഷത്ര സ്‌ഫോടനങ്ങളിൽ നിന്ന് രൂപപ്പെട്ട ഒരു കോസ്മിക് മൂലകം ആണിതെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

ഇ വി ബാറ്ററികളെ കൂടാതെ മൊബൈല്‍ ഫോണുകള്‍, സോളാര്‍ പാനലുകള്‍ തുടങ്ങിയവയിലും മെഡിക്കൽ രംഗങ്ങളിലും ലിഥിയം ഉപയോഗിക്കാറുണ്ട്

ഇലക്രോണിക് ആശയവിനിമയങ്ങൾ, കമ്പ്യൂട്ടിങ്, ഡിജിറ്റൈലൈസേഷൻ തുടങ്ങിയ മേഖലകളിൽ വലിയ വിപ്ലവം തീർത്ത ഒന്നാണ് ലിഥിയം-അയേൺ ബാറ്ററികൾ. ഇവയുടെ പ്രവർത്തനത്തിന് സ്റ്റാൻലി വിറ്റിംഗ്ഹാം, ജോൺ ഗുഡ്‌നഫ്, അകിര യോഷിനോ എന്നിവർക്ക് 2019 ലെ രസതന്ത്രത്തിനുള്ള നോബൽ ലഭിച്ചിട്ടുണ്ട്.

ഇ വി ബാറ്ററികളെ കൂടാതെ മൊബൈല്‍ ഫോണുകള്‍, സോളാര്‍ പാനലുകള്‍ തുടങ്ങിയവയിലും മെഡിക്കൽ രംഗങ്ങളിലും ലിഥിയം ഉപയോഗിക്കാറുണ്ട്. ലിഥിയം കണ്ടെത്തിയതോടെ ഇലക്ട്രിക് ബാറ്ററികൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ഒരു പരിധി വരെ കുറയ്ക്കാൻ രാജ്യത്തിനാകും. ഇത് ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹന വിപ്ലവത്തിൽ വലിയ മുന്നേറ്റത്തിന് വഴിവെക്കും. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുത വാഹനങ്ങളെ സർക്കാരുകളും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

ഓസ്‌ട്രേലിയ,ചിലി, ചൈന എന്നീ മൂന്ന് രാജ്യങ്ങളാണ് ലിഥിയതിന്റെ ഏറ്റവും വലിയ ഉത്പാദകരും കയറ്റുമതി ചെയ്യുന്നവരും

ഓസ്‌ട്രേലിയ,ചിലി, ചൈന എന്നീ മൂന്ന് രാജ്യങ്ങളാണ് ലിഥിയതിന്റെ ഏറ്റവും വലിയ ഉത്പാദകരും കയറ്റുമതി ചെയ്യുന്നവരും. ലിഥിയം, ഉത്പാദകരുടെ മാത്രമല്ല ലോകത്തിന്റെയാകെ വിധി മാറ്റാൻ കഴിവുള്ള ലോഹമാണ്. അതിനാൽ ആഗോള മത്സര വിപണിയിൽ ഇന്ത്യ പുതിയൊരു പ്രതീക്ഷ കണ്ടെത്തിയിരിക്കുകയാണെന്ന് തന്നെ പറയാം.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്