INDIA

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വെ നടത്താം; വാരാണസി കോടതിയുടെ ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി

നീതിയുടെ താത്പര്യത്തിന് ശാസ്ത്രീയ സര്‍വെ ആവശ്യമാണെന്ന് ഹൈക്കോടതി

വെബ് ഡെസ്ക്

ഗ്യാന്‍വാപി പളളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്ക് അനുമതി നല്‍കിയ വാരാണസി കോടതിയുടെ ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി. വാരാണസി കോടതി വിധി ചോദ്യം ചെയ്ത് അന്‍ജുമാന്‍ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി. നീതിയുടെ താത്പര്യത്തിന് ശാസ്ത്രീയ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

ഹിന്ദു ക്ഷേത്രം ഇരുന്ന സ്ഥലത്താണ് പള്ളി പണിതതെന്ന് അവകാശപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വാരാണസി ജില്ലാ കോടതി എഎസ്‌ഐ സര്‍വേയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍ ഇതിനെതിരെ മസ്ജിദ് കമ്മിറ്റി സപ്രീംകോടതിയെ സമീപിച്ചു. ഒരു ദിവസത്തേക്ക് സര്‍വേയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയ സുപ്രീംകോടതി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദേശം നല്‍കി. അന്തിമതീരുമാനം വരുന്നത് വരെ വാരണാസി കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത അലഹബാദ് ഹൈക്കോടതി, കേസില്‍ വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ സര്‍വേ പള്ളിക്ക് പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.

അതേസമയം ഗ്യാന്‍വാപി പള്ളിയില്‍ ഹൈന്ദവ വിശ്വാസപ്രകാരമുള്ള ആരാധനയ്ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം തുടരും. ഹര്‍ജി കേള്‍ക്കരുതെന്ന പള്ളിക്കമ്മിറ്റിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പള്ളിയില്‍ ആരാധനയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് 2021 ലാണ് അഞ്ച് സ്ത്രീകള്‍ വാരണാസി ജില്ലാ കോടതിയെ സമീപിച്ചത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം