INDIA

അമൃത്പാൽ സിങ് അറസ്റ്റിൽ, സ്ഥിരീകരിച്ച് പഞ്ചാബ് പോലീസ്; 2 മാസം നീണ്ട ഒളിച്ചോട്ടം അവസാനിച്ചു

പഞ്ചാബിലെ മോഗയിൽ വച്ച് അറസ്റ്റ് രേഖപ്പെടുത്തി

വെബ് ഡെസ്ക്

ഖാലിസ്ഥാന്‍വാദിയും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിങ് പഞ്ചാബ് പോലീസിന് മുൻപിൽ കീഴടങ്ങി. പഞ്ചാബിലെ മോഗയിൽ വച്ച് അറസ്റ്റ് രേഖപ്പെടുത്തിയതായും അണികൾ സമാധാനം പാലിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് പൊലീസ് ട്വീറ്റ് ചെയ്തു.വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.അമൃത്പാലിന്റെ എട്ട് സഹായികൾ ഇതിനകം ദേശീയ സുരക്ഷാ നിയമപ്രകാരം ദിബ്രുഗഡിൽ തടവിലാക്കപ്പെട്ടിരിക്കുകയാണ്. മാർച്ച് 18 മുതൽ കാണാതായ അമൃത്പാലിനെ കണ്ടെത്താനായി അശ്രാന്ത പരിശ്രമത്തിലായിരുന്നു പഞ്ചാബ് പോലീസ്.

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് അമൃത്പാലിന്റെ ഭാര്യ കിരണ്‍ദീപ് കൗര്‍ അമൃത്‌സര്‍ വിമാനത്താവളത്തില്‍ പിടിയിലായത്

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് അമൃത്പാലിന്റെ ഭാര്യ കിരണ്‍ദീപ് കൗര്‍ അമൃത്‌സര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. ലണ്ടനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അധികൃതര്‍ കിരണ്‍ദീപിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചിരുന്നു.

'ഭിന്ദ്രന്‍വാല രണ്ടാമൻ' എന്നാണ് അമൃത്പാൽ സിങ് അറിയപ്പെടുന്നത്

ദേശീയ സുരക്ഷാ നിയമ (എൻഎസ്എ) പ്രകാരം ആറ് കേസുകളാണ് അമൃതപാലിന്‌ മേൽ ചുമത്തിയിരിക്കുന്നത്. നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവാണ് വാരിസ് പഞ്ചാബ് ദേ എന്ന സംഘടന രൂപീകരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിൽ ദീപ് സിദ്ധു ഒരു റോഡപകടത്തിൽ മരിച്ചു. തുടർന്നാണ് സംഘടനാ തലവനായി അമൃത്പാൽ സിങ് ചുമതലയേൽക്കുന്നത്. ദുബായിൽ ജോലി ചെയ്യുകയായിരുന്ന അമൃത്പാൽ സിങ് കഴിഞ്ഞ വർഷമാണ് നാട്ടിലെത്തുന്നത്. കേന്ദ്രമന്ത്രി അമിത് ഷായെ വരെ ഭീഷണിപ്പെടുത്തിയ അമൃത്പാൽ സിങ്, 'ഭിന്ദ്രന്‍വാല രണ്ടാമൻ' എന്നാണ് അറിയപ്പെടുന്നത്.

ഫെബ്രുവരിയിൽ അമൃത്പാല്‍ സിങ്ങിന്റെ അനുയായി തൂഫാന്‍ സിങ്ങെന്ന ലവ്‍പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അമൃത്സറിലെ അജ്നാല പോലീസ് സ്റ്റേഷൻ അനുയായികൾ അക്രമിച്ചിരുന്നു

ഫെബ്രുവരിയിൽ അമൃത്പാല്‍ സിങ്ങിന്റെ അനുയായി തൂഫാന്‍ സിങ്ങെന്ന ലവ്‍പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അമൃത്സറിലെ അജ്നാല പോലീസ് സ്റ്റേഷൻ അനുയായികൾ അക്രമിച്ചിരുന്നു. ലവ്‍പ്രീതിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടായിരത്തോളം പേരാണ് തോക്കും വാളുകളുമായി പോലീസ് സ്റ്റേഷൻ വളഞ്ഞത്. ഒടുവിൽ മോചിപ്പിക്കാമെന്ന് സമ്മതിച്ച ശേഷമാണ് പ്രതിഷേധക്കാർ പിൻവാങ്ങിയത്. സംഘർഷത്തിൽ നിരവധി പോലീസുകാർക്കാണ് പരുക്കേറ്റത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം