INDIA

അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി: നിര്‍ണായക സുപ്രീംകോടതി വിധി ഇന്ന്

ന്യൂനപക്ഷ പദവിയില്ലെങ്കില്‍ മറ്റ് പൊതുസർവകലാശാലകള്‍ക്ക് സമാനമായി അധ്യാപകർക്കും വിദ്യാർഥികള്‍ക്കും സംവരണനയങ്ങള്‍ അലിഗഡ് സർവകലാശാലയും നടപ്പാക്കേണ്ടതായി വരും

വെബ് ഡെസ്ക്

ഭരണഘടനയുടെ അനുച്ഛേദം 30 പ്രകാരം അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുക. സർവകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് വിധി. 2006ലായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി.

ന്യൂനപക്ഷ പദവിയില്ലെങ്കില്‍ മറ്റ് പൊതുസർവകലാശാലകള്‍ക്ക് സമാനമായി അധ്യാപകർക്കും വിദ്യാർഥികള്‍ക്കും സംവരണനയങ്ങള്‍ അലിഗഡ് സർവകലാശാലയും നടപ്പാക്കേണ്ടതായി വരും. ന്യൂനപക്ഷ പദവി സുപ്രീംകോടതി ശരിവെക്കുകയാണെങ്കില്‍ സർവകലാശലയ്ക്ക് 50 ശതമാനം സംവരണം മുസ്ലിം വിദ്യാർഥികള്‍ക്ക് നല്‍കാനാകും.

നിലവില്‍ സംസ്ഥാനത്തിന്റെ സംവരണനയങ്ങളൊന്നും സർവകലാശാല പിന്തുടരുന്നില്ല. എന്നാല്‍, മറ്റൊരു സംവരണനയം സർവകലാശാലയ്ക്കുണ്ട്. സർവകലാശാലയുടെ അഫിലിയേറ്റഡ് സ്കൂളുകളിലും കോളേജിലും പഠിക്കുന്ന വിദ്യാർഥികള്‍ക്കാണ് പകുതി സീറ്റുകളും നീക്കിവെച്ചിരിക്കുന്നത്.

ബെഞ്ചിലംഗമായ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സുര്യകാന്ത്, ജെ ബി പർദിവാല, ദീപാങ്കർ ദത്ത, മനോജ് മിശ്ര, സി എസ് ശർമ എന്നിവർ ജനുവരി 10 മുതല്‍ ഫെബ്രുവരി ഒന്നുവരെ കേസില്‍ വാദം കേട്ടിരുന്നു. എട്ട് തവണയായിരുന്നു കേസ് പരിഗണിച്ചത്.

അലിഗഡ് സർവകലാശാലയുടെ കാര്യത്തില്‍ നേരത്തെയും സുപ്രീംകോടതി വിധിപറഞ്ഞിട്ടുള്ളത്. 1967ലായിരുന്നു ഇത്. എസ് അസീസ് ബാഷ - യൂണിയൻ ഓഫ് ഇന്ത്യ കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഡ് സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് വിധിച്ചിരുന്നു. 1920ലെ അലിഗഡ് മുസ്ലിം സർവകലാശാല നിയമം ഉദ്ധരിച്ചുകൊണ്ടായിരുന്നു വിധി. അലിഗഡ് സർവകലാശാല നിർമ്മിച്ചതോ ഭരിച്ചതോ മുസ്ലിം സമുദായമല്ല എന്നായിരുന്നു പരാമർശം.

എന്നാല്‍, 1981ല്‍ അലിഗഡ് മുസ്ലിം സർവകലാശാല നിയമത്തിലെ ഭേദഗതിയില്‍ സർവകലാശാല നിർമ്മിച്ചത് മുസ്ലിം സമുദായമാണെന്ന് പ്രസ്താവിച്ചു. 2005ലാണ് സർവകലാശാല ന്യൂനപക്ഷ പദവി അവകാശപ്പെട്ട് 50 ശതമാനം സീറ്റുകള്‍ മുസ്ലിം വിദ്യാർഥികള്‍ക്കായി നീക്കിവെച്ചത്. പി ജി മെഡിക്കല്‍ കോഴ്സിലായിരുന്നു ഇത്. എന്നാല്‍, സംവരണനയവും 1981ലെ ഭേദഗതിയും അലഹബാദ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പിന്നീടാണ്, സുപ്രീംകോടതിയില്‍ ഈ വിധി ചോദ്യം ചെയ്യപ്പെട്ടത്. 2019ലാണ് ഏഴംഗ ബെഞ്ചിന് കേസ് വിട്ടത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി