INDIA

മുംബൈയിൽ ആഘോഷമായി അനന്ത് അംബാനി - രാധിക വിവാഹം; പങ്കെടുത്തത് ആഗോള പ്രമുഖർ

മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന ചടങ്ങിൽ വെച്ചാണ് അനന്ത് അംബാനിയും രാധിക മെർച്ചന്ററും വിവാഹിതരായത്

വെബ് ഡെസ്ക്

ഇളയമകൻ അനന്ത് അംബാനിയുടെ വിവാഹം വൻ ആഘോഷമാക്കി അംബാനി കുടുംബം. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന ചടങ്ങിൽ വെച്ചാണ് അനന്ത് അംബാനിയും രാധിക മെർച്ചന്ററും വിവാഹിതരായത്. അത്യാഡംബരപൂർവ്വമായ ചടങ്ങിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന അനന്ത്- രാധിക വിവാഹചടങ്ങുകൾ ആരംഭിച്ചത് ഇന്നലെ ആയിരുന്നു. ഹോളിവുഡ്- ബോളിവുഡ് താരങ്ങളൂം ലോകമെമ്പാടുമുള്ള പ്രമുഖരും ചടങ്ങിന്റെ ഭാഗമാകാനായി മുംബൈയിൽ എത്തിയിരുന്നു. വിവാഹച്ചടങ്ങുകളിലേക്ക് കടക്കുന്നതിന് അനന്ത് മുമ്പ് മുത്തച്ഛൻ ധീരുബായ് അംബാനിയുടെ അനുഗ്രഹം വാങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.

ഷെര്‍വാണിയും സ്‌നീക്കേഴ്‌സുമണിഞ്ഞാണ് എന്നത് വിവാഹവേദിയിൽ എത്തിയത്. ചുവപ്പുകലര്‍ന്ന ഗോള്‍ഡന്‍ ഷെര്‍വാണിയിൽ സ്വര്‍ണ്ണ എമ്പ്രോയിഡറി വര്‍ക്കുകളുള്ള, വിലപിടിപ്പുള്ള രത്‌നങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. അനന്തിനൊപ്പം മുകേഷ് അംബാനി, ഇഷാ അംബാനി, ആനന്ദ് പിരാമല്‍, ആകാശ് അംബാനി,ശ്ലോക മെഹ്ത എന്നിവരും എത്തിയിരുന്നു.

രാധിക മർച്ചൻ്റ് തിരഞ്ഞെടുത്തത് മനോഹരമായ അബു ജാനി സന്ദീപ് ഖോസ്ല ലെഹംഗയാണ്. വജ്രവും മരതകവും കൊണ്ട് നിർമ്മിച്ച മനോഹരമായ ആഭരണങ്ങൾ ഒപ്പം ധരിച്ചത്.

ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധയാണ് ഇന്ത്യന്‍ വ്യവസായ രംഗത്തെ അതികായനായ മുകേഷ് അംബാനിയുടെ കുടുംബത്തിലെ വിവാഹം നേടിയത്. മാസങ്ങളോളം നീണ്ട ആഘോഷങ്ങൾക്കൊടുവിലാണ് ഇന്നലെ ഇരുവരും വിവാഹിതരായത്. സംഗീത്, ഹൽദി തുടങ്ങി ആർഭാടമായ പ്രീവെഡ്ഡിങ് ആഘോഷങ്ങളും വലിയ തോതിൽ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 5,000 കോടിയില്‍പരം രൂപയാണ് വിവാഹത്തിന്റെ ആകെ ചിലവ്. ഫാര്‍മ രംഗത്ത് പ്രമുഖനായ മെര്‍ച്ചെന്റിന്റെയും ശൈല മെര്‍ച്ചന്റിന്റെയും മകളാണ് രാധിക മെര്‍ച്ചന്റ്.

നടൻമാരായ രൺവീർ സിംഗ് , പ്രിയങ്ക ചോപ്ര , അർജുൻ കപൂർ , അനന്യ പാണ്ഡെ, അനിൽ കപൂർ, രജനികാന്ത് തുടങ്ങിയ താരങ്ങൾ ചടങ്ങിൽ നൃത്തം ചെയ്യുന്നതും ആഘോഷിക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. ലോകനേതാക്കളും വിവിധ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കാളികൾ ആയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ