INDIA

വിവാഹം ആഘോഷമാക്കിയ കൂട്ടുകാരെ അമ്പരപ്പിച്ച് അനന്ത് അംബാനി; എല്ലാവര്‍ക്കും രണ്ടു കോടി രൂപയുടെ വാച്ച് സമ്മാനം

അനന്ത് അംബാനി സമ്മാനിച്ച ഔഡെമര്‍ പിഗ്വെറ്റ് വാച്ച് പ്രമുഖ ആഡംബര ബ്രാന്‍ഡ് കൂടിയാണ്.

വെബ് ഡെസ്ക്

തന്റെ വിവാഹം ആഘോഷമാക്കിയ ബോളിവുഡ് താരങ്ങള്‍ അടക്കം സുഹൃത്തുക്കള്‍ക്ക് രണ്ടു കോടി രൂപ വില വരുന്ന വാച്ച് സമ്മാനമായി നല്‍കി അനന്ത് അംബാനി. ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിങ്ങ് അടക്കം മിക്ക താരങ്ങളും രണ്ടു കോടി വിലവരുന്ന ഔഡെമര്‍ പിഗ്വെറ്റ് വാച്ചുകള്‍ സമ്മാനമായി സ്വീകരിച്ചു. ഇന്‍സ്റ്റഗ്രാം അടക്കം സോഷ്യല്‍ മീഡിയയില്‍ ഈ വാച്ച് ധരിച്ചുനില്‍ക്കുന്നവരുടെ വീഡിയോ വൈറലാണ്.

അനന്ത് അംബാനി സമ്മാനിച്ച ഔഡെമര്‍ പിഗ്വെറ്റ് വാച്ച് പ്രമുഖ ആഡംബര ബ്രാന്‍ഡ് കൂടിയാണ്. വാച്ചില്‍ 41 എംഎം 18 കെ പിങ്ക് ഗോള്‍ഡ് കെയ്സ്, 9.5 എംഎം കനം, നീലക്കല്ലിന്റെ ക്രിസ്റ്റല്‍ ബാക്ക്, സ്‌ക്രൂ-ലോക്ക് ചെയ്ത ഡയമണ്ടുകള്‍ എന്നിവയുണ്ട്. വാച്ചില്‍ പിങ്ക് ഗോള്‍ഡ് ടോണ്‍ ഉള്ള ബെസലും മാനുഫാക്ചര്‍ കാലിബര്‍ 5134 സെല്‍ഫ്-വൈന്‍ഡിംഗ് മൂവ്മെന്റും ആഴ്ച സൂചന, ദിവസം, തീയതി, ജ്യോതിശാസ്ത്ര ചന്ദ്രന്‍, മാസം, അധിവര്‍ഷം, മണിക്കൂറുകളും മിനിറ്റുകളും കാണിക്കുന്ന കലണ്ടര്‍ എന്നിവയും ഉള്‍പ്പെടുന്നു. പിങ്ക് ഗോള്‍ഡ് ബ്രേസ്ലെറ്റ്, എപി ഫോള്‍ഡിംഗ് ബക്കിള്‍, കൂടാതെ ഒരു അധിക നീല അലിഗേറ്റര്‍ സ്ട്രാപ്പ് എന്നിവയുമുണ്ട്. 20 മീറ്റര്‍ വരെയാണ് വാച്ചിന്റെ ജല പ്രതിരോധം.

ജൂലായ് 12-ന് നടന്ന അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും വിവാഹത്തിന് ബോളിവുഡിലെ പ്രമുഖര്‍ അണിനിരന്നു. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കൃതി സനോന്‍, അനന്യ പാണ്ഡേ, ഷാനയ കപൂര്‍, ഐശ്വര്യ റായ്, മകള്‍ ആരാധ്യ, ഐശ്വര്യ റായ്, വരുണ്‍ ധവാന്‍, രണ്‍വീര്‍ സിംഗ്, രജനികാന്ത്, അനില്‍ കപൂര്‍, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ് എന്നിവര്‍ വിവിധതരം നൃത്തങ്ങളില്‍ പങ്കാളികളായി. രണ്‍വീര്‍ സിങ്ങും പ്രിയങ്ക ചോപ്രയും അവരുടെ ചടുലമായ നൃത്ത പ്രകടനങ്ങളാല്‍ വിസ്മയിപ്പിച്ചു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്, ദില്‍ ധഡക്നേ ദോയിലെ 'ഗല്ലാ ഗുഡിയന്‍' എന്ന ഗാനത്തിന്റെ സജീവമായ അവതരണത്തിനായി രണ്‍വീറിനൊപ്പം നൃത്തവേദിയില്‍ ചേര്‍ന്നു. ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും ആവേശകരമായ നൃത്തച്ചുവടുകളോടെ ആഘോഷങ്ങളില്‍ സജീവമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം വിവിധ ലോക നേതാക്കളും വിവാഹചടങ്ങിലും പിന്നീടുള്ള സത്കാരങ്ങളിലും പങ്കെടുത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ