അനില്‍ അമ്പാനി 
INDIA

വിദേശനാണ്യ കൈമാറ്റ കേസിൽ ഇഡിയ്ക്ക് മുൻപാകെ ഹാജരായി അനിൽ അംബാനി

സ്വിസ് ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റുകവഴി 420 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഫെമ നിയമപ്രകാരം ഇ ഡി കേസ് എടുത്തത്

വെബ് ഡെസ്ക്

വിദേശ നാണ്യ കൈമാറ്റം കേസിൽ ഇ ഡിയ്ക്ക് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരായി വ്യവസായി അനിൽ അംബാനി. ഫെമ നിയമപ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ മൊഴികൊടുക്കാനാണ് ദക്ഷിണ മുംബൈയിലുള്ള ഓഫീസിൽ തിങ്കളാഴ്ച രാവിലെ റിലയൻസ് (എഡിഎ) ഗ്രൂപ്പ് ചെയർമാൻ ഹാജരായതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

സ്വിസ് ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റുകവഴി 420 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന നടത്തിയെന്ന കണ്ടെത്തലിനേത്തുടര്‍ന്നാണ് ഇഡി കേസെടുത്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഈ കേസുമായി ബന്ധപ്പെട്ട് അനിൽ അംബാനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുന്നത്. പിന്നാലെ ആദ്ദേഹം കോടതിയെ സമീപിച്ചു. കേസിൽ പിഴയടക്കണമെന്ന് നോട്ടീസ് അയച്ചിരുന്നെങ്കിലും മാർച്ച് 17 വരെ നടപടിയെടുക്കരുതെന്ന് ആദായ നികുതി വകുപ്പിനോട് ബോംബെ ഹൈക്കോടതി കഴിഞ്ഞ സെപ്റ്റംബറിൽ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഏപ്രിലിൽ ഈ പരിരക്ഷ വീണ്ടും കോടതി നീട്ടികൊടുത്തിരുന്നു.

നേരത്തെ യെസ് ബാങ്ക് പ്രൊമോട്ടർ റാണാ കപൂറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് 2020 മാർച്ചിലും ഇഡി അനിൽ അംബാനിയെ വിളിപ്പിച്ചിരുന്നു. പ്രതിസന്ധിയിലായ യെസ് ബാങ്കിൽ നിന്ന് കടമെടുത്ത് കൃത്യമായി തിരിച്ചടയ്ക്കാതെ വൻകിട സ്ഥാപനങ്ങളുടെ പട്ടികയിൽ അനിലിന്റെ കമ്പനികളുമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇ ഡി വിളിപ്പിച്ചത്. അംബാനിയുടെ ഒമ്പത് കമ്പനികൾ ബാങ്കിൽ നിന്ന് ഏകദേശം 12,800 കോടി രൂപ വായ്പ എടുത്തതായാണ് പറയപ്പെടുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ