INDIA

ഫെമ ലംഘനം: അനില്‍ അംബാനിക്കു പിന്നാലെ ടിന അംബാനിയും ഇഡിക്ക് മുന്നിൽ

വെബ് ഡെസ്ക്

വിദേശ വിനിമയചട്ടം ലംഘിച്ച കേസില്‍ പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ ഭാര്യയും മുതിര്‍ന്ന നടിയുമായ ടിന അംബാനി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനുമുന്നിൽ (ഇഡി ) ഹാജരായി. വിദേശ നാണ്യ വിനിമയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ മൊഴി രേഖപ്പെടുത്താനാണ് ടിന അംബാനിയെ വിളിപ്പിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. അനില്‍ അംബാനിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ടിന ഇഡി ഓഫീസിലെത്തിയത്.

ഇന്നലെയാണ് ഫെമ കേസില്‍ അനില്‍ അംബാനിയുടെ മൊഴി രേഖപ്പെടുത്തിയത്. തുടര്‍ നടപടിക്കായി ശനിയാഴ്ച അദ്ദേഹം ഫെഡറല്‍ ഏജന്‍സിക്കു മുന്‍പാകെ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.

വിദേശത്തുള്ള നിക്ഷേപവും വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ കൈവശം വച്ചുവെന്ന കേസിലാണ് ദമ്പതികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. കൂടാതെ ജേഴ്‌സി, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലാന്‍ഡ്‌സ്, സൈപ്രസ് എന്നിവിടങ്ങളിലെ ചില ഓഫ് ഷോര്‍ കമ്പനികളുമായി അനില്‍ അംബാനിക്കു ബന്ധമുണ്ടെന്ന ആരോപണവും ഇഡിയുടെ അന്വേഷണത്തിലാണ്.

യെസ് ബാങ്ക് പ്രമോട്ടര്‍ റാണാ കപൂറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ 2020 ല്‍ അനിലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കൂടാതെ 2006 -2007 ,2010-2011 കാലയളവില്‍ രണ്ട് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായി 814 കോടി രൂപയിലേറെ നിക്ഷേപിച്ചതില്‍ നികുതി വെട്ടിപ്പു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ആദായ നികുതി വകുപ്പ് അനില്‍ അംബാനിക്കെതിരെ നോട്ടീസ് അയച്ചിരുന്നു. നികുതിയായി 420 കോടി രൂപയും പലിശയുമാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത്. ബോംബെ ഹൈക്കോടതിയില്‍ നിന്ന് മാര്‍ച്ചിലാണ് ഇതിനെതിരെ അനില്‍ അംബാനി ഇടക്കാല സ്റ്റേ നേടിയത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?