INDIA

മൃഗങ്ങളുടെ കണ്ണും വിരലും ഉപയോഗിച്ച് വ്യാജ ആധാർ നിർമാണം; തട്ടിപ്പ് രാജസ്ഥാനില്‍, സിബിഐ അന്വേഷണവുമായി സർക്കാർ

സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ രത്തൻ ദേവസിയാണ് മൃഗങ്ങളെ വ്യാജ ആധാർ കാർഡ് നിർമിക്കാൻ ഉപയോഗിക്കുന്ന വിഷയം ഉന്നയിച്ചത്

വെബ് ഡെസ്ക്

രാജസ്ഥാനിലെ സഞ്ചോരയില്‍ വ്യാജ ആധാർ കാർഡ് നിർമാണത്തിനായി മനുഷ്യരുടെ ബയോമെട്രിക്‌സിന് പകരം മൃഗങ്ങളുടെ കൃഷ്ണമണികളും വിരലടയാളങ്ങളും ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണം. സിബിഐ അന്വേഷണത്തിനാണ് രാജസ്ഥാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായ നടപടികളുണ്ടാകുമെന്ന് പാർലമെന്ററികാര്യമന്ത്രി ജോഗരം പട്ടേല്‍ അറിയിച്ചു.

സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ രത്തൻ ദേവസിയാണ് മൃഗങ്ങളെ വ്യാജ ആധാർ കാർഡ് നിർമിക്കാൻ ഉപയോഗിക്കുന്ന വിഷയം ഉന്നയിച്ചത്. ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണവും. ഇതിന് പിന്നിലുള്ളവർ 200 രൂപ നല്‍കി സ്കൂള്‍ കുട്ടികളുടെ ഫിംഗർപ്രിന്റ് വാങ്ങിയതായും എംഎല്‍എ ആരോപിച്ചിട്ടുണ്ട്.

ആധാർ നല്‍കുന്ന യുഐഡിഎഐയുടെ സാങ്കേതിക തല അന്വേഷണത്തിന് പിന്നാലെ 14 ഇ മിത്ര/ ആധാർ ഓപ്പറേറ്റർമാരുടെ യന്ത്രങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതായും മന്ത്രി പറയുന്നു.

രാജസ്ഥാനിലെ ആധാർ കേന്ദ്രങ്ങളുടെ പ്രവർത്തനത്തില്‍ ഐടി ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണവും നടക്കുന്നുണ്ട്. കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.

വ്യാജ ആധാർ നിർമാണത്തില്‍ സഞ്ചോരയില്‍ രണ്ട് പോലീസ് കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മനോഹർ ലാല്‍ എന്നൊരാളെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

ഗര്‍ഭഛിദ്രം മുതല്‍ കുടിയേറ്റം വരെ സജീവ ചര്‍ച്ച; അമേരിക്കയുടെ ജനവിധി തീരുമാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ഇതിലും താഴേക്ക് പോകാനാകില്ല; ഇന്ത്യൻ ക്രിക്കറ്റില്‍ ഇനിയെന്ത്?

അയ്യയ്യേ എന്തൊരു തോല്‍വി; നാണക്കേടിന്റെ വാരിക്കുഴിയില്‍ വീണ് ടീം ഇന്ത്യ, മൂന്നാം ടെസ്റ്റിലും അടപടലം

മഴ തുടരും, തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലില്‍ ചക്രവാതച്ചുഴി

'വയനാട്ടിലെ മെഡിക്കൽ കോളേജിന് വേണ്ടി പോരാടും'; പ്രവർത്തകരെ ആവേശം കൊള്ളിച്ച് പ്രിയങ്കയും രാഹുലും മാനന്തവാടിയിൽ