INDIA

അന്നയുടെ മരണം: ഇവൈ ഇന്ത്യ കമ്പനി പ്രവർത്തിച്ചത് തൊഴിൽ സമയം നിയന്ത്രിക്കുന്ന ലൈസൻസ് ഇല്ലാതെ

വെബ് ഡെസ്ക്

ജോലി സമയം നിയന്ത്രിക്കാനുള്ള സംസ്ഥാനതല പെർമിറ്റ് ഇല്ലാതെയാണ് 2007 മുതൽ പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ് (ഇവൈ) ഓഫീസ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട്. മലയാളിയായ അന്ന സെബാസ്റ്റ്യൻ പേരയിൽ എന്ന ജീവനക്കാരിയുടെ മരണത്തിന് സ്ഥാപനത്തിലെ അമിത ജോലിഭാരം കാരണമായെന്ന ആരോപണങ്ങൾക്കിടെയാണ് പുതിയ തെളിവുകൾ പുറത്തുവരുന്നത്. മ

ഹാരാഷ്ട്രയിലെ നിയമമനുസരിച്ച്, ഷോപ്പ് ആക്ട് ലൈസൻസ് എല്ലാ സ്ഥാപനങ്ങൾക്കും നിർബന്ധമാണ്. തൊഴിലാളികളുടെ അവകാശങ്ങൾ, ജോലി സമയം, ശമ്പളം, സുരക്ഷാ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിലാണ് വരിക.

അന്ന സെബാസ്റ്റ്യൻറെ മരണത്തിന് പിന്നാലെ പൂനെ യേർവാഡയിലെ ഓഫീസിൽ ലേബർ കമ്മീഷൻ തിങ്കളാഴ്ച പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഷോപ്പ് ആക്ട് സംബന്ധിച്ച ഗുരുതര വീഴ്ച ഇവൈയ്ക്ക് സംഭവിച്ചതായി കണ്ടെത്തിയത്. കഴിഞ്ഞ പതിനേഴ് വർഷങ്ങളായി ഷോപ്പ് ആക്ട് ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. അതേസമയം, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ലൈസൻസിനായി സ്ഥാപനം ഓൺലൈൻ അപേക്ഷ നൽകിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

ജീവനക്കാരുടെ അവകാശങ്ങൾ, ജോലി സമയം, വേതനം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള തൊഴിൽ സാഹചര്യങ്ങളെ നിയന്ത്രിക്കുന്ന മഹാരാഷ്ട്ര ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌റ്റിന് കീഴിലുള്ള നിയമപരമായ ആവശ്യകതയാണ് ഷോപ്പ് ആക്‌റ്റ് ലൈസൻസ്. നിയമപരമായി പ്രവർത്തിക്കാൻ പൂനെ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് (പിഎംസി) ലൈസൻസ് നേടിയിരിക്കണം.

അതിന്റെ അഭാവത്തിൽ ഇ വൈ, തൊഴിലാളികളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തൊഴിൽ വകുപ്പ് പരിഗണിക്കുന്നുണ്ട്. എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടി വന്നാൽ ബന്ധപ്പെട്ട കമ്പനിയുടെ മാനേജരുടെ അനുമതി വേണം. നിയമനുസരിച്ച് ഒരു ജീവനക്കാരൻ എട്ടുമണിക്കൂറിൽ കൂടുതൽ പണിയെടുക്കണമെങ്കിൽ മാനേജരുടെ അനുവാദം നിർബന്ധമാണ്. കൂടാതെ, ലാപ്ടോപ്പുകൾക്കായി ഒരു സെൻട്രൽ ലോഗ്ഔട്ട് സിസ്റ്റവും ഉണ്ടായിരിക്കണം. ഈ സംവിധാനം അനുസരിച്ച്, എട്ട് മണിക്കൂറിന് ശേഷം ജീവനക്കാരൻ്റെ ലാപ്‌ടോപ്പ് ലോഗ് ഔട്ട് ആകും.

ഇരുപത്തിയാറുകാരിയായ അന്ന സെബാസ്റ്റ്യൻ പേരയിൽ, ഈ വർഷം മാർച്ച് 18നാണ് ഇവൈ ഇന്ത്യയുടെ പൂനെ ഓഫീസിൽ ഓഡിറ്റ് എക്സിക്യൂട്ടീവായി ജോലിയിൽ പ്രവേശിക്കുന്നത്. ജൂലൈ 19 വരെ ജോലി തുടരുകയും ചെയ്തു. അവധിയില്ലാതെയും സമയപരിധിയില്ലാതെയുമുള്ള ജോലിയായിരുന്നു അന്നയ്ക്ക് ചെയ്യേണ്ടി വന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. ജൂലൈ 21നാണ് അന്ന ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്.

അമിതജോലി ഭാരമാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ച് അന്നയുടെ അമ്മ ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മേമനിക്ക് കത്തയച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ ഒട്ടാകെ ചർച്ചയാവുകയും ചെയ്തിരുന്നു. അതേസമയം, കമ്പനി എല്ലാവിധ ആരോപണങ്ങളും നിഷേധിച്ചിരിക്കുകയാണ്.

ഉപമുഖ്യമന്ത്രിയായി ഉദയനിധിയെത്തുന്നു; സത്യപ്രതിജ്ഞ നാളെ വൈകിട്ട്

ഹസൻ നസ്‌റുള്ളയുടെ കൊലപാതകം: ആരാകും പകരക്കാരൻ? ഇസ്രയേല്‍ ലക്ഷ്യം ഇറാൻ?

ഐപിഎല്ലിൽ ആദ്യമായി 'മാച്ച് ഫീ'; സീസണില്‍ താരങ്ങള്‍ക്ക് ലഭിക്കുക ഒരു കോടി രൂപ വരെ

തലവന്‍ ഹസന്‍ നസറുള്ള കൊല്ലപ്പെട്ടു, ഇസ്രയേൽ ആക്രമണം സ്ഥിരീകരിച്ച് ഹിസ്ബുള്ള; പരമോന്നത നേതാവിനെ അതിസുരക്ഷ മേഖലയിലേക്ക് മാറ്റി ഇറാൻ

കത്തിജ്വലിച്ച് കാരിച്ചാൽ; തുടർച്ചയായി അഞ്ചാം നെഹ്‌റുട്രോഫി മാറോടണച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്