INDIA

ഗ്യാൻവാപി പള്ളി: എട്ട് തവണ മാറ്റിവച്ചതിനൊടുവിൽ സർവേ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് ആർക്കിയോളജി വകുപ്പ്

വെബ് ഡെസ്ക്

വാരാണസി ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ നടത്തിയ ശാസ്ത്രീയ സർവേയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ എസ് ഐ). മുദ്രവച്ച കവറിൽ തിങ്കളാഴ്ചയാണ് സുപ്രധാന റിപ്പോർട്ട് വാരാണസി കോടതിക്ക് കൈമാറിയത്.

കാശി വിശ്വനാഥ ക്ഷേത്രം- ഗ്യാൻവാപി പള്ളി തർക്കം സംബന്ധിച്ച് ഏറെ നിർണായകമായ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. പള്ളി നിലനിൽക്കുന്നിടത്ത് മുൻപ് ക്ഷേത്രമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന പ്രധാന തെളിവുകൾ റിപ്പോർട്ടിലുണ്ടെന്ന് എ എസ് ഐ അഭിഭാഷകൻ അമിത് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഓഗസ്റ്റ് ആദ്യമാണ് അലഹബാദ് കോടതി സര്‍വേ നടത്താൻ എഎസ്‌ഐയ്ക്ക് അനുമതി നല്‍കിയത്. ഉത്തരവിനെത്തുടര്‍ന്ന് കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള 'വുദുഖാന' (മുസ്ലിം വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന സ്ഥലം) ഒഴികെയുള്ള പള്ളി സമുച്ചയത്തിന്റെ ഭാഗങ്ങളിൽ ശാസ്ത്രീയ സര്‍വേ ഓഗസ്റ്റ് നാലിന് ആരംഭിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ സർവേ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി പലപ്പോഴായി സമയം നീട്ടിനൽകുകയായിരുന്നു.

പള്ളിയിൽ സർവേ അനുവദിക്കരുതെന്നാവശ്യപ്പെട്ട് അഞ്ജുമാന്‍ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. മസ്ജിദില്‍ ഖനനം നടത്തരുതെന്നും കേടുപാടുകളുണ്ടാക്കരുതെന്നും മാത്രമായിരുന്നു സുപ്രീംകോടതിയുടെ നിർദേശം.

ഹിന്ദു ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് പള്ളി പണിതതെന്നും അവിടെ നിത്യാരാധനയ്ക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയുടെ ഭാഗമായായിരുന്നു ഹർജി. മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഉത്തരവനുസരിച്ച്, കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള പള്ളിക്ക് ഇടം നൽകുന്നതിനായി ഒരു ക്ഷേത്രം തകർത്തുവെന്നാണ് വലതുപക്ഷ ഗ്രൂപ്പുകളുടെ അവകാശവാദം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും