കെ വി അശ്വിൻ 
INDIA

അരുണാചല്‍ പ്രദേശിലെ സൈനിക ഹെലികോപ്റ്റര്‍ അപകടം; മരിച്ചവരില്‍ മലയാളി സൈനികനും

കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി അശ്വിനാണ്(24) മരിച്ച മലയാളി.

വെബ് ഡെസ്ക്

അരുണാചല്‍ പ്രദേശില്‍ ഉണ്ടായ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. നാല് പേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി അശ്വിനാണ്(24) മരിച്ച മലയാളി. ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകനാണ് കെ വി അശ്വിൻ. മരണ വിവരം സൈനിക ഉദ്യോഗസ്ഥരാണ് വീട്ടില്‍ അറിയിച്ചത്.

ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകനാണ് കെ വി അശ്വിൻ.

നാല് വര്‍ഷം മുന്‍പാണ് അശ്വിന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായിട്ടായിരുന്നു നിയമനം.  ഒരുമാസം മുമ്പാണ് അശ്വിൻ അവധിക്ക്‌ നാട്ടിൽ വന്ന് മടങ്ങിപ്പോയത്.

അരുണാചല്‍ പ്രദേശ്  അപ്പർ സിയാംഗ് ജില്ലയിലെ മിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിൽ വെള്ളിയാഴ്ച രാവിലെയാണ് സൈനിക ഹെലികോപ്റ്റർ തകർന്നുവീണത്. അപകടസമയത്ത് ഹെലികോപ്റ്ററില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്.

ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ ഗ്രാമത്തില്‍ ‍മതിയായ ഗതാഗത സൗകര്യം ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. ഈ മാസം അരുണാചല്‍ പ്രദേശിലുണ്ടാകുന്ന രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണിത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ