INDIA

ഐഎസ് ബന്ധം: കേരളമുള്‍പ്പെടെ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന

പരിശോധന കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗം

വെബ് ഡെസ്ക്

നിരോധിത തീവ്രവാദ സംഘടന ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 60 ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തുന്നത്. കോയമ്പത്തൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ കഴിഞ്ഞവര്‍ഷമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് കോയമ്പത്തൂരില്‍ കാര്‍ ബോംബ് സ്ഫോടനമുണ്ടായത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ മേഖലകളിൽ ഒന്നായ ടൗണ്‍ ഹാളിന് സമീപമുള്ള കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന് തമിഴ്നാട് പോലീസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയ്ക്ക് കൈമാറി. ജമേഷ മുബിന്റെ ഉക്കടം ജിഎം നഗറിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജമേഷ മുബിന്റെ കുടുംബാംഗങ്ങളെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന.

കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് 11 പേരെ ഭീകരവിരുദ്ധ സ്ക്വാഡ‍് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടക വസ്തുക്കള്‍ വാങ്ങാന്‍ സഹായിച്ചവരെയടക്കമാണ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ വഴിയാണ് പ്രതികള്‍ സ്‌ഫോടകവസ്തുക്കള്‍ വാങ്ങിയതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു.

2022 നവംബര്‍ 19ന് മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിന്റെ അന്വേഷണം ഡിസംബറിലാണ് എന്‍ഐഎ ഏറ്റെടുത്തത്. സ്ഫോടനമുണ്ടായ ഓട്ടോയില്‍ നിന്നും പ്രഷര്‍ കുക്കര്‍ കണ്ടത്തിയിരുന്നു. പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍ ഇത് യാദൃശ്ചികമല്ലെന്നും സ്‌ഫോടത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണെന്നും കര്‍ണാടക പോലീസ് കണ്ടെത്തി. പിന്നാലെ, ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി. ഹിന്ദു ആരാധനാലയം ആക്രമിക്കാന്‍ ആസൂത്രണം ചെയ്തിരുന്നതായും ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ അവകാശപ്പെട്ടിരുന്നു.

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ആര് നേടും? നെഞ്ചിടിപ്പോടെ മുന്നണികള്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ