INDIA

ഡൽഹിയിൽ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥൻ 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സസ്പെൻഡ് ചെയ്ത് കെജ്‌രിവാള്‍

പെൺകുട്ടി ഗർഭിണിയായതോടെ പ്രതിയുടെ ഭാര്യ ഗർഭച്ഛിദ്ര ഗുളിക നൽകി ഗർഭം അലസിപ്പിക്കുകയായിരുന്നു

വെബ് ഡെസ്ക്

പതിനാലു വയസുകാരിയായ പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഡൽഹി വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ന് വൈകിട്ടിനകം കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

പിതാവിന്റെ മരണശേഷം 2020 ഒക്‌ടോബർ ഒന്നു മുതൽ പെൺകുട്ടിയും കുടുംബവും പ്രതിയുടെ കുടുംബത്തിനൊപ്പം താമസിച്ചു വരികയായിരുന്നു. തുടർന്ന് 2021 ജനുവരി വരെയുള്ള ഒരു വർഷ കാലയളവിനിടയിൽ പ്രതി പെൺകുട്ടിയെ പലതവണ ബലാത്സംഗത്തിന് ഇരയാക്കി. പെൺകുട്ടി ഗർഭിണിയായതോടെ പ്രതിയുടെ ഭാര്യ ഗർഭച്ഛിദ്ര ഗുളിക നൽകി ഗർഭം അലസിപ്പിക്കുകയായിരുന്നു.

പെൺകുട്ടി സംഭവം തുറന്ന് പറഞ്ഞതിനെത്തുടർന്ന് പ്രതിയ്ക്കും ഭാര്യയ്ക്കും എതിരെ ബലാത്സംഗ കുറ്റത്തിനും പോക്‌സോ നിയമപ്രകാരവും ഡൽഹി പോലീസ് കേസെടുത്തു. കൗൺസിലിങ്ങിന് ശേഷമാണ് പെൺകുട്ടി പീഡനത്തെക്കുറിച്ച് ഡോക്ടർമാരോട് തുറന്നു പറഞ്ഞത്. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ രംഗത്തെത്തി.

പാലക്കാട് കൃഷ്ണകുമാറിന്റെ മുന്നേറ്റം, വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആത്മവിശ്വാസത്തില്‍ ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ