INDIA

അരവിന്ദ് പനഗാരിയ പതിനാറാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍

വെബ് ഡെസ്ക്

പ്രമുഖ ഇന്തോ-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാനുമായ അരവിന്ദ് പനഗാരിയയെ ഇന്ത്യയുടെ പതിനാറാം ധനകാര്യകമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു. രാഷ്ട്രപതി ദൗപദി മുര്‍മുവാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. 2025 ഒക്‌ടോബര്‍ 31 വരെയാണ് പതിനാറാം ധനകാര്യ കമ്മീഷന്റെ കാലാവധി.

2026 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് കഴിഞ്ഞ ദിവസം പനഗാരിയ പ്രവചിച്ചിരുന്നു

റവന്യു മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറിയും കര്‍ണാടക കേഡര്‍ ഐഎസ് ഉദ്യോഗസ്ഥനുമായ ഋത്വിക് രഞ്ജനം പാണ്ഡെയെ കമ്മീഷന്റെ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. കമ്മീഷനിലെ മറ്റംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കും. കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസറായ പനഗാരിയ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ(എഡിബി) ചീഫ് ഇക്കണോമിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകബാങ്ക്, ഐഎംഎഫ്, ലോക ട്രേഡ് സെന്റര്‍ എന്നിവയിലും സാമ്പത്തിക ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയുടെ സാമ്പത്തികാവസ്ഥയില്‍ കൃത്യമായ വീക്ഷണമുള്ളയാളാണ് അരവിന്ദ് പനഗാരിയ. 2026 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് കഴിഞ്ഞ ദിവസം പനഗാരിയ പ്രവചിച്ചിരുന്നു. 2026-ല്‍ ഇന്ത്യയുടെ ജിഡിപി അഞ്ച് ട്രില്യണായി ഉയരുമെന്നും അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ ജര്‍മ്മനിയുടെയോ ജപ്പാന്റെയോ ജിഡിപി നിരക്ക് അഞ്ച് ട്രില്യണാകാന്‍ സാധ്യതയില്ലെന്നും പനഗാരിയ ഒരു പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശക്തപ്പെടുത്തല്‍ അത്യാവശ്യമാണെന്നും അതുവഴി കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ അവസരവും ലഭിക്കാനും ഗ്രാമങ്ങളില്‍ നിന്ന് നഗരപ്രദേശങ്ങളിലേക്ക് കുടിയേറ്റത്തിന് ഇതുവഴിയൊരുക്കുമെന്നും പനഗാരിയ കൂട്ടിച്ചേര്‍ത്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും