INDIA

മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ ആകില്ല; പക്ഷേ കെജ്‌രിവാള്‍ ഈ 'സ്വാതന്ത്ര്യം' ഉപയോഗിക്കുക 'മിഷന്‍ ഇലക്ഷന്'

കോൺഗ്രസുമായുള്ള സഖ്യ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് 90 മണ്ഡലങ്ങളിൽ 89 എണ്ണത്തിലും എഎപി സ്ഥാനാർത്ഥികളെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ഹരിയാനയാണ് പ്രചാരണത്തിന്റെ ആദ്യ വേദി

വെബ് ഡെസ്ക്

മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെനറ് ഡയരക്ടറേറ്റും (ഇഡി) സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും(സിബിഐ) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ഇന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. അഞ്ചര മാസത്തിന് ശേഷം കെജ്‍രിവാൾ ജയിലിന് പുറത്തെത്തുമ്പോൾ രണ്ട് കാര്യങ്ങൾ ശ്രദ്ധേയമാണ്. ഒന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകാനോ ഫയലുകളില്‍ ഒപ്പുവയ്ക്കാനോ പാടില്ലെന്നതുള്‍പ്പെടെ മുഖ്യമന്ത്രിയെന്ന നിലയില്‍ തന്‌റെ ചുമതലകള്‍ നിര്‍വഹിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കാത്ത വ്യവസ്ഥകളോടെയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. രണ്ട് മുന്നിലുള്ളത് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പാണ്. എങ്ങനെയാവും ഈ ജാമ്യത്തെ കെജ്‍രിവാൾ പ്രയോജനപ്പെടുത്തുക?

ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിന് മേലാണ് സുപ്രീംകോടതി ഈ ജാമ്യവ്യവസ്ഥകൾ എല്ലാം തന്നെ നിഷ്കർഷിച്ചിട്ടുള്ളത്. സെക്രട്ടേറിയറ്റിലേക്കോ ഓഫീസിലേക്കോ പോകരുത്, ലെഫ്റ്റനൻ്റ് ഗവർണറുടെ അനുമതി ആവശ്യമില്ലാത്ത ഏതങ്കിലും ഫയലുകളിൽ ഒപ്പുവെക്കരുത് തുടങ്ങിയ വ്യവസ്ഥകൾ ഇതിൽപ്പെടുന്നു. എന്നാൽ ആം ആദ്മി (എഎപി) ദേശീയ കൺവീനർ എന്ന നിലയിൽ അദ്ദേഹത്തിന് മേൽ യാതൊരു തരത്തിലുള്ള തടസങ്ങളും ഇല്ല. പ്രചാരണത്തിന് സ്വാതന്ത്ര്യമുണ്ട്. രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നതിനോ ആളുകളുമായി ഇടപഴകുന്നതിനോ യാതൊരു തടസ്സവുമില്ല. അതിനാൽ ഒരു രാഷ്ട്രീയ നേതാവ് എന്ന തന്റെ റോളിനാകും ഇപ്പോൾ കെജ്‌രിവാൾ മുൻഗണന നൽകുക.

പാർട്ടിയുടെ ഇപ്പോഴത്തെ പരിഗണന 'മിഷൻ ഇലക്ഷൻ' ആണെന്ന് ഒരു മുതിർന്ന എഎപി നേതാവ് പറഞ്ഞിട്ടുണ്ട്. കോൺഗ്രസുമായുള്ള സഖ്യ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് 90 മണ്ഡലങ്ങളിൽ 89 എണ്ണത്തിലും എഎപി സ്ഥാനാർത്ഥികളെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ഹരിയാനയാണ് പ്രചാരണത്തിന്റെ ആദ്യ വേദി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാർട്ടിയുടെ മുതിർന്ന നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും മുഖ്യമന്ത്രിയുടെ ഭാര്യ സുനിത കെജ്‌രിവാളും സംസ്ഥാനത്ത് പ്രചാരണം നടത്തുന്നുണ്ട്. കെജ്‌രിവാളും ഇവർക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകൾക്കുള്ള 1000 രൂപ പ്രതിമാസ സഹായം അടക്കമുള്ള വാഗ്ദാനങ്ങൾ ആം ആദ്മി മുന്നോട്ട് വെക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

നിലവിലെ എഎപി സർക്കാരിൻ്റെ കാലാവധി അടുത്ത വർഷം ഫെബ്രുവരിയിൽ അവസാനിക്കാൻ ഇരിക്കെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പും കെജ്‌രിവാളിന്റെ പരിഗണനയിൽ എത്തും. ഡല്‍ഹി കാബിനറ്റ് മീറ്റിങ്, നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി(എന്‍സിസിഎസ്എ) യോഗം, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഉള്‍പ്പെടുത്താന്‍ ഡല്‍ഹി മന്ത്രിമാരുടെ കൗണ്‍സില്‍ പുനഃസംഘടന എന്നീ മൂന്ന് പ്രധാന കാര്യങ്ങളാണ് കെജ്‍രിവാളിന് തലസഥാന ഭരണവുമായി ബന്ധപ്പെട്ടുള്ളത്.

ഈ വര്‍ഷമാദ്യം സാമൂഹികക്ഷേമ മന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവെച്ചതിനെത്തുടര്‍ന്ന് ഏഴംഗ ഡല്‍ഹി മന്ത്രിസഭയിലെ ഒരു കാബിനറ്റ് നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തേ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്‍രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. മേയ് പത്തിനായിരുന്നു കെജ്‍രിവാള്‍ ജയില്‍ മോചിതനായത്. ജൂണ്‍ രണ്ട് വരെയായിരുന്നു ഇടക്കാല ജാമ്യം.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി