ബോളിവുഡ് നടി ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയാണ് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. അറുപതുകളിലെയും എഴുപതുകളിലെയും ഹിന്ദി സിനിമയിലെ ജനപ്രിയ നടിയായിരുന്ന ആശാ പരേഖ്, ബാലതാരമായാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഒരു സാംസ്‌കാരിക പരിപാടിയിലെ നാടകാവതരണം കണ്ട് സംവിധായകന്‍ ബിമല്‍ റോയിയാണ് 1952 ല്‍ ആശാ പരേഖിനെ ബാലതാരമായി 'മാ' എന്ന സിനിമയില്‍ അഭിനയിപ്പിക്കുന്നത്. പിന്നീട് ഷമ്മി കപൂറിന്റെ നായികയായി ദില്‍ ദേഖേ ദേഖോ എന്ന ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. ആ സിനിമ വന്‍ ഹിറ്റാകുകയും ചെയ്തു.
ബാലതാരമായാണ് ആശാ പരേഖ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
ജബ് പ്യാര്‍ കിസിസെ ഹോതാ ഹേ, ഫിര്‍ വഹി ദില്‍ ലായാ ഹൂ, തീസ് രി മന്‍സില്‍, പ്യാര്‍ കാ മോസം, ചിരാഗ് എന്നിവ പ്രധാന ചിത്രങ്ങളാണ്. 2002 ല്‍ ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റും 2007 ല്‍ ഫിക്കി ലിവിംങ് ലെജന്‍ഡ് അവാര്‍ഡും നേടി. 1953- 1973 കാലഘട്ടത്തില്‍ ഹിന്ദി സിനിമകളിലെ മുന്‍ നിര നായികമാരില്‍ ഒരാളായിരുന്നു ആശാ പരേഖ്. 1992 ല്‍ ഇന്ത്യ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 1999 ല്‍ സര്‍ ആഖോം പര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വെള്ളിയാഴ്ച ഡല്‍ഹിയില്‍ രാഷ്ട്രപതി വിതരണം ചെയ്യും.