ഹിമന്ത ബിശ്വ ശര്‍മ 
INDIA

വര്‍ഗീയ പ്രസംഗവുമായി അസം മുഖ്യമന്ത്രി വീണ്ടും, മുസ്ലിങ്ങള്‍ക്ക് ഭൂമി വില്‍ക്കുന്നതിന് നിയന്ത്രണം, മുന്‍കൂര്‍ അനുമതി വേണം, ലവ് ജിഹാദിന് ജീവപര്യന്തം

ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഭൂമി ഇടപാടിന് മുഖ്യമന്ത്രിയുടെ അനുമതി വേണം, ഗോൽപാരയിൽ മുസ്ലീങ്ങൾക്ക് ഭൂമി വാങ്ങാൻ നിരോധനമേർപ്പെടുത്തുമെന്നും അസം മുഖ്യമന്ത്രി

വെബ് ഡെസ്ക്

മുസ്ലീങ്ങള്‍ക്കെതിരെ പരസ്യമായി വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധനായ ഹിമാന്ത ബിശ്വ ശര്‍മ വീണ്ടും. ഇത്തവണ ലവ് ജിഹാദും, ഭൂമിയിടപാടുകളെയും പരാമര്‍ശിച്ചാണ് അസം മുഖ്യമന്ത്രി മുസ്ലീങ്ങള്‍ക്കെതിരായ തന്റെ വിദ്വേഷം പ്രകടിപ്പിച്ചത്.

അസമില്‍ ബിജെപിയുടെ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് ഹിമന്ത ബിശ്വ ശര്‍മ യാതൊരു മറയുമില്ലാതെ മുസ്ലീങ്ങള്‍ക്കെതിരെ തിരിഞ്ഞത്. വരും ദിവസങ്ങളില്‍ ലവ് ജിഹാദിനുള്ള ശിക്ഷ ജീവപരന്ത്യമായി വര്‍ധിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മതം മാറ്റുന്നതിന് വേണ്ടി ഹിന്ദു പെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ പ്രണയം നടിച്ച് വശത്താക്കുന്നുവെന്നതിനെയാണ് ലവ് ജിഹാദ് എന്ന് പറയുന്നത്. ഇത്തരത്തിലൊരു സംഭവവും ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതാണ്. എങ്കിലും ബിജെപി അതിന്റെ മുസ്ലീം വിരുദ്ധ നിലപാടിന്റെ ഭാഗമായി ലവ് ജിഹാദ് എന്ന പ്രചാരണവുമായി മുന്നോട്ടു പോകുകയാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങലളില്‍ ഇതിനകം തന്നെ ലവ് ജിഹാദ് വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

ഇതു കൂടാതെ ഭിന്ന സമൂദായങ്ങള്‍ തമ്മില്‍ ഭൂമി ഇടപാട് നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലീങ്ങള്‍ക്ക് ഭൂമി വില്‍ക്കുന്നതിന് മുഖ്യമന്ത്രിയുടെ അനുമതി നിര്‍ബന്ധമാക്കും.' നേരത്തെ വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ഭൂമി കൈമാറ്റം നടത്തിയിരുന്നു. മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ ഭൂമി വാങ്ങിയിരുന്നു. മുസ്ലിങ്ങളുടെ ഭൂമി ഹിന്ദുക്കളും വാങ്ങിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇത്തരത്തില്‍ ഇരു മത വിഭാഗങ്ങള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് മുഖ്യമന്ത്രിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമായി വരും' ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.

അസമിലെ ഗോല്‍പാര മേഖലയില്‍ പ്രത്യേക സമുദായത്തിന് ഭൂമി വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

തദ്ദേശീയരില്‍നിന്ന് മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ (മുസ്ലീങ്ങള്‍) ഭൂമി വാങ്ങിയതോടെ ഞങ്ങള്‍ ന്യൂനപക്ഷമായി മാറി. ഗോപാല്‍പുര മേഖലയില്‍ പ്രത്യേക സമുദായത്തിന് ഭൂമി വില്‍ക്കുന്നത് നിരോധിക്കുന്നതിന് നിയമം കൊണ്ടുവരും ' അസമില്‍ ജനിച്ചവര്‍ക്ക് മാത്രമെ അവിടെ സര്‍ക്കാര്‍ ജോലിയ്ക്ക് അര്‍ഹതയുണ്ടാവുവെന്ന തരത്തില്‍ നിയമത്തില്‍ മാറ്റമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസുകാരനായിരുന്ന ഹിമന്ത് ബിശ്വ ശര്‍മ 2015 ലാണ് ബിജെപിയിലെത്തിയത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അസമില്‍ 14 സീറ്റില്‍ 11 ലും ബിജെപി വിജയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്ന ജോര്‍ഹട്ടിലെ പരാജയം ഹിമന്ത ബിശ്വ ശര്‍മയ്ക്ക് തിരിച്ചടിയായി. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗഗോയുടെ മകന്‍ ഗൗരവ് ഗഗോയ് ആണ് ഇവിടെ വിജയിച്ചത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി