INDIA

അങ്കിത ദത്തയുടെ പരാതി: മെയ് രണ്ടിന് ഹാജരാകാൻ ബിവി ശ്രീനിവാസിന് അസം പോലീസിന്റെ നോട്ടീസ്

ഗുവാഹതിയിൽനിന്നുള്ള പോലീസ് സംഘം ബെംഗളൂരുവിലെ വസതിയിലെത്തിയാണ് ശ്രീനിവാസിന് നോട്ടീസ് നൽകിയത്

വെബ് ഡെസ്ക്

യൂത്ത് കോണ്‍ഗ്രസ് അസം മുൻ അധ്യക്ഷ അങ്കിത ദത്തയുടെ പരാതിയിൽ ഹാജരാകാനാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിന് അസം പൊലീസിന്റെ നോട്ടീസ്. ഗുവാഹതിയിലെ ദിസ്പൂർ പോലീസ് സ്റ്റേഷനിൽ മെയ് രണ്ടിനാണ് ഹാജരാകേണ്ടത്.

ഗുവാഹതിയിൽനിന്നുള്ള പോലീസ് സംഘം ബെംഗളൂരുവിലെ വസതിയിലെത്തിയാണ് ശ്രീനിവാസിന് നോട്ടീസ് നൽകിയത്. അങ്കിത ദത്തയുടെ പരാതിയിൽ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്തതിനുപിന്നാലെയാണ് നോട്ടീസ്. ലൈംഗിക ചുവയോടെയുള്ള പരാമര്‍ശങ്ങള്‍ നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലിംഗ വിവേചനം കാണിച്ചു എന്നിവയാണ് അങ്കിതയുടെ ആരോപണങ്ങൾ.

'ഈ നോട്ടീസിലെ നിബന്ധനകൾ പ്രകാരം ഹാജരാകുകയോ അനുസരിക്കുകയോ ചെയ്തില്ലെങ്കിൽ സിആർപിസി 41A(3), (4) വകുപ്പുകൾ പ്രകാരം നിങ്ങളെ അറസ്റ്റ് ചെയ്യുന്നതായിരിക്കും', നോട്ടീസിൽ പറയുന്നു.

ഇന്ത്യൻ ശിക്ഷാ നിയമ(ഐപിസി)ത്തിലെ 509, 294, 341, 352, 354, 354, 506 എന്നീ വകുപ്പുകൾക്കൊപ്പം വിവര സാങ്കേതികത നിയമത്തിലെ 67-ാം വകുപ്പ് പ്രകാരവമാണു ഏപ്രിൽ 20 ന് ദിസ്പൂർ പോലീസ് സ്‌റ്റേഷനിൽ ശ്രീനിവാസനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തത്. “നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് വസ്തുതകളും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി നിങ്ങളെ ചോദ്യം ചെയ്യാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് വെളിപ്പെട്ടിരിക്കുന്നു. അതുകൊണ്ട് മെയ് രണ്ടിനു രാവിലെ 11നു ദിസ്പൂർ പോലീസ് സ്റ്റേഷനിൽ എന്റെ മുമ്പാകെ ഹാജരാകാൻ നിർദേശിക്കുന്നു,” ഗുവാഹതി അസിസ്റ്റന്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മൈത്രേയി ദേക (എഡിസിപി) നോട്ടീസിൽ പറഞ്ഞു.

'ഈ നോട്ടീസിലെ നിബന്ധനകൾ പ്രകാരം ഹാജരാകുകയോ അനുസരിക്കുകയോ ചെയ്തില്ലെങ്കിൽ സിആർപിസി 41A(3), (4) വകുപ്പുകൾ പ്രകാരം നിങ്ങളെ അറസ്റ്റ് ചെയ്യുന്നതായിരിക്കും', നോട്ടീസിൽ പറയുന്നു.

ശ്രീനിവാസിനെതിരായ ആരോപണം വ്യാജമാണെന്നാണ് കോൺഗ്രസ് നിലപാട്. ആരോപണത്തെത്തുടർന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആറ് വർഷത്തേക്ക് അങ്കിത ദത്തയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. ഈ ആഴ്ചയാദ്യമാണ് അങ്കിത ആരോപണങ്ങൾ ഉന്നയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തത്.

ആറു മാസമായി ശ്രീനിവാസ് തന്നെ മാനസികമായി പീഡിപ്പിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. ശ്രീനിവാസ് അപമാനകരമായ ഭാഷ ഉപയോഗിച്ചുവെന്നും പാർട്ടി അധികാരികൾക്ക് പരാതി നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും അങ്കിത ആരോപിച്ചു.

എന്നാൽ ബിജെപിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമാണ് തനിക്കെതിരായ പരാതിക്ക് പിന്നിലെന്നാണ് ശ്രീനിവാസൻ പറയുന്നത്. അങ്കിതക്കെതിരായി വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ശ്രീനിവാസ്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം