INDIA

കരുതലിന്റെ കരം; വയോജന സംരക്ഷണത്തിൽ മാതൃകയായി അതുല്യ സീനിയർ കെയർ

ഇതിനോടകം 20,000ത്തിൽ പരം മുതിർന്ന പൗരന്മാർക്ക് അതുല്യ സീനിയർ കെയറിന്റെ സേവനങ്ങൾ ലഭ്യമായിട്ടുണ്ട്.

വെബ് ഡെസ്ക്

വാർധക്യകാലത്ത് സുരക്ഷിതവും സന്തോഷകരവുമായ ജീവിതം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല, പ്രത്യേകിച്ച് ജീവിതത്തിൽ തനിച്ചായിപ്പോകുന്ന മുതിർന്ന പൗരന്മാർ. അങ്ങനെയുള്ളവർക്കായുള്ള സുരക്ഷിതമായ ഒരിടമാണ് അതുല്യ സീനിയർ കെയർ. ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സീനിയർ കെയർ സ്ഥാപനമായ അതുല്യ സീനിയർ കെയർ ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിൽ 1000-ലധികം വയോജന സൗഹൃദ താമസ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഡോക്ടർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യന്മാർ, നഴ്സുമാർ, അഡ്മിനിസ്ട്രേറ്റേഴ്സ്, സഹായികൾ തുടങ്ങി വിദഗ്ദ പരിശീലനവും പ്രാവീണ്യവും നേടിയ 700 ൽ പരം പേരാണ് ഇവിടെ സേവനം ചെയ്യുന്നത്.

റിട്ടയർമെന്റിന് ശേഷമുള്ള വർഷങ്ങളിൽ മുതിർന്ന പൗരന്മാർക്ക് മികച്ച പരിചരണവും പിന്തുണയും നൽകിക്കൊണ്ടാണ് അതുല്യ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാകുന്നത്. ഓരോരുത്തരുടെയും താത്പര്യങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ എല്ലാവിധ സൗകര്യങ്ങളും അതുല്യ സീനിയർ കെയർ ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യന്മാർ, നഴ്സുമാർ, അഡ്മിനിസ്ട്രേറ്റേഴ്സ്, സഹായികൾ തുടങ്ങി വിദഗ്ദ പരിശീലനവും പ്രാവീണ്യവും നേടിയ 700 ൽ പരം പേരാണ് ഇവിടെ സേവനം ചെയ്യുന്നത്. ഇതിനോടകം 20,000ത്തിൽ പരം മുതിർന്ന പൗരന്മാർക്ക് അതുല്യ സീനിയർ കെയറിന്റെ സേവനങ്ങൾ ലഭ്യമായിട്ടുണ്ട്.

ഓരോ വ്യക്തികളെ കുറിച്ചും വിശദമായി മനസ്സിലാക്കി ഓരോരുത്തർക്കുമായി പ്രത്യേക പരിചരണ പദ്ധതിയാണ് അതുല്യയിൽ തയ്യാറാക്കുന്നത്. ഇതിലൂടെ ഇവിടെ താമസിത്തെനുത്തന്ന ഓരോരുത്തർക്കും മികച്ച പരിചരണവും പിന്തുണയും ഉറപ്പാക്കാൻ സാധിക്കുന്നു. അതുല്യ സീനിയർ കെയറിലെ ഡോക്‌ടർമാർ, സ്‌പെഷ്യലിസ്റ്റുകൾ, മുഴുവൻ സമയ നഴ്‌സിങ് സ്റ്റാഫ് എന്നിവരടങ്ങുന്ന റെസിഡന്റ് കെയർ ടീം, താമസക്കാരുടെ ശാരീരികവും മാനസികവും വൈകാരികവും വൈജ്ഞാനികവുമായ ക്ഷേമം കണക്കിലെടുത്ത് അവരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നു. ആരോഗ്യ പരിചരണത്തിൽ നൽകുന്ന പ്രത്യേക ശ്രദ്ധയിലൂടെ മുതിർന്ന വ്യക്തികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിശ്വാസ്യത നേടാൻ അതുല്യയ്ക്ക് സാധിച്ചിട്ടുണ്ട്.

ആരോഗ്യ പരിചരണത്തിന് പുറമെ താമസക്കാർക്ക് സാമൂഹികമായി ഇടപെടാനും അവരുടെ വ്യക്തിഗതമായ ഇഷ്ടങ്ങൾ പൂർത്തീകരിക്കാനുമുള്ള അവസരങ്ങളും അതുല്യ ഒരുക്കുന്നു. ഏകാന്തതയും ഒറ്റപ്പെടലും മുതിർന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് അതുല്യ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നത്. ഇവിടെ താമസക്കാർ പരസ്പരം ഇടപഴകുകയും അനുഭവങ്ങൾ പങ്കിടുകയും പുതിയ സൗഹൃദങ്ങൾ വളർത്തുകയും ചെയ്യുന്നു. അത് ആത്യന്തികമായി അവരുടെ മാനസിക ക്ഷേമത്തിൽ വലിയ പങ്ക് വഹിക്കുന്നു.

പാലിയേറ്റീവ് കെയർ ആണ് അതുല്യയുടെ മറ്റൊരു പ്രധാന മേഖല. ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന വ്യക്തികളുടെ വേദന ലഘൂകരിക്കുകയാണ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ലക്ഷ്യം.

അടിസ്ഥാന സേവനങ്ങൾക്ക് പുറമെ, സ്പെഷ്യലൈസ്ഡ് പേഷ്യന്റ് കെയർ, ഡോക്ടർമാരുടെ നേരിട്ടുള്ള സന്ദർശനം, യാത്രാസൗകര്യങ്ങൾ, ഫിറ്റ്‌നസ് പ്രോഗ്രാമുകൾ, വിവിധ വിനോദ പ്രവർത്തനങ്ങൾ എന്നിവയും സ്ഥാപനം നൽകുന്നു. കൂടാതെ, ഡിമെൻഷ്യ പരിചരണത്തിനായി ഒരു സമർപ്പിത യൂണിറ്റ് അതുല്യ വാഗ്ദാനം ചെയ്യുന്നു. ഇതുവഴി വാർധക്യ സഹജമായ മാനസിക സമ്മർദങ്ങൾ നേരിടുന്നവരുടെ വ്യക്തിഗതമായ പരിചരണം ഉറപ്പാക്കുന്നു. ഇവിടെ ഓരോ വ്യക്തിയുടെയും കഴിവുകൾക്കും ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായ പരിതസ്ഥിതി ഒരുക്കുന്നു.

പാലിയേറ്റീവ് കെയർ ആണ് അതുല്യയുടെ മറ്റൊരു പ്രധാന മേഖല. ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന വ്യക്തികളുടെ വേദന ലഘൂകരിക്കുകയാണ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ലക്ഷ്യം. കൃത്യമായ പരിചരണത്തിലൂടെ രോഗികൾക്ക് ആശ്വാസം പകരുന്നതിനായി വിദഗ്ധ പരിശീലനം നേടിയ ഡോക്ടർമാരുടെയും നഴ്‌സിങ് സ്റ്റാഫിന്റെയും മറ്റ് വിദഗ്ധരുടെയും സംഘം തന്നെ പാലിയേറ്റീവ് കെയർ കീഴിൽ പ്രവർത്തിക്കുന്നു.

കൂടാതെ, ട്രാൻസിഷണൽ കെയറിനായി ഒരു പ്രത്യേക ടീമും അതുല്യ വാഗ്ദാനം ചെയ്യുന്നു. രോഗത്തിന്റെയോ ചികിത്സയുടെയോ ഒരു ഘട്ടത്തിൽ നിന്ന് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് സഹായകമാകുന്ന ഹ്രസ്വകാല പരിചരണത്തിലും പിന്തുണയിലും സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കേവലം ശാരീരിക പരിചരണത്തിൽ മാത്രമല്ല, രോഗികളുടെ വൈകാരികവും മാനസികവുമായ ആവശ്യങ്ങൾക്കും സ്ഥാപനം മുൻഗണന നൽകുന്നു. മുതിർന്നവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി അതുല്യ സീനിയർ കെയർ പ്രതിജ്ഞാബദ്ധമാണ്. കൂടുതൽ വിവരങ്ങൾക്ക്: https://www.athulyaliving.com/

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 25,000, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ പ്രദീപും മുന്നേറുന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ