സുപ്രീംകോടതി 
INDIA

ബാബ്‌റി മസ്ജിദ്: യുപി സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ കേസുകള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു

വിഷയം നേരത്തെ പരിഗണിക്കേണ്ടിയിരുന്നു, ഇതുവരെ എടുക്കാതിരുന്നത് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ജസ്റ്റിസ് കൗള്‍ പറഞ്ഞു

വെബ് ഡെസ്ക്

ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി. പ്രദേശത്ത് ക്രമസാധാനം പാലിക്കാന്‍ കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്, 1992ല്‍ മുഹമ്മദ് അസ്ലം ഭുരെ എന്നയാള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തീര്‍പ്പാക്കിയത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ് ഓക്ക, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

ഭുരെ 2010ല്‍ മരിച്ചതായി ചൂണ്ടിക്കാട്ടിയതിനാല്‍, ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ജിയുടെ കാലപ്പഴക്കവും മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിച്ച സുപ്രീം കോടതിയുടെ 2019ലെ വിധിയും കണക്കിലെടുത്താണ് കേസ് അവസാനിപ്പിച്ചത്. ഭുരെ 2010ല്‍ മരിച്ചതായി ചൂണ്ടിക്കാട്ടിയതിനാല്‍, ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ജിക്കാരന്റെ ആശങ്കകള്‍ കണക്കിലെടുക്കുന്നു. പക്ഷേ, വിഷയം ഇനി നിലനില്‍ക്കുകയില്ല. കഴിഞ്ഞുപോയ കാര്യങ്ങള്‍ക്കായി ഇനി വിലപിച്ചിട്ട് കാര്യമില്ല. വിഷയം നേരത്തെ പരിഗണിക്കേണ്ടിയിരുന്നു. ഇതുവരെ എടുക്കാതിരുന്നത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ജസ്റ്റിസ് കൗള്‍ പറഞ്ഞു.

മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഹിന്ദു, മുസ്ലീം വിഭാഗങ്ങള്‍ക്കിടെ വലിയ വിള്ളലിന് കാരണമായ സംഭവത്തില്‍, ക്രമ സമാധാന നില നിലനിര്‍ത്താന്‍ കോടതി യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഭുരെ കോടതിയലക്ഷ്യ കേസുമായി സുപ്രീം കോടതിയെ സമീപിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ