INDIA

പശുവിനെ കൊന്ന് മുസ്ലീം യുവാവിനെ കുടുക്കാൻ ശ്രമം; യുപിയിൽ ബജ്‌റംഗ്ദൾ നേതാവ് അറസ്റ്റിൽ

പ്രതികളെ സഹായിച്ചതിന് ഛജ്‌ലെറ്റ് പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നരേന്ദ്ര കുമാറിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്

വെബ് ഡെസ്ക്

ഉത്തർപ്രദേശിൽ പശുവിനെ കൊന്ന് മുസ്ലീം യുവാവിനെ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ ബജ്‌റംഗ്ദൾ മൊറാദാബാദ് ജില്ലാ പ്രസിഡൻ്റ് മോനു ബിഷ്‌ണോയി ഉൾപ്പടെ നാലുപേർ അറസ്റ്റിൽ. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് സംഭവം.പോലീസിനെതിരെ പ്രതികൾ ഗൂഢാലോചന നടത്തിയതായും ആരോപണമുണ്ട്. പശുക്കളെ കൊന്നതായി ആരോപിച്ച് പ്രതികളിലൊരാളായ ഷഹാബുദ്ദീൻ, മെഹമൂദ് എന്നയാളെ ജയിലിലടയ്ക്കാൻ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ സഹായം തേടിയെന്ന് പോലീസ് വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെയും ഇവർ കുടുക്കാൻ ശ്രമിച്ചിരുന്നു.

ഈ മാസം 16 നാണ് ഹിന്ദു തീർഥാടകർ കൂടുതലായി പോകുന്ന റോഡിന്റെ ഭാഗങ്ങളിൽ പശുവിൻ്റെ തല കണ്ടെത്തിയത്. ജനുവരി 28ന് രാത്രി മറ്റൊരു പശുവിനെ പ്രതികൾ വീണ്ടും വകവരുത്തി. രണ്ടാമത്തെ സംഭവം നടന്ന സ്ഥലത്ത്, നിലത്ത് കിടക്കുന്ന ഒരു ജോടി ട്രൗസറിൽ മെഹമൂദിൻ്റെ വാലറ്റ് കണ്ടെത്തിയിരുന്നു. എന്നാൽ ഈ രണ്ട് സംഭവങ്ങളിലും ദുരൂഹതയുള്ളതായി പോലീസ് കണ്ടെത്തുകയായിരുന്നു. മൊറാദാബാദിലെ ഛജ്‌ലെറ്റ് സ്റ്റേഷൻ പരിധിയിലാണ് പശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ സഹായിച്ചതിന് ഛജ്‌ലെറ്റ് പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നരേന്ദ്ര കുമാറിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

മെഹമൂദിനെ ചോദ്യം ചെയ്തപ്പോൾ ഗ്രാമത്തിലെ ചിലരുമായി പ്രശ്‌നം ഉണ്ടായിരുന്നതായി പോലീസിനെ അറിയിച്ചിരുന്നു. ഷഹാബുദ്ദീൻ, ജംഷീദ് എന്നിവരുടെ പേരുകളാണ് മെഹമൂദ് പറഞ്ഞത്. ഇവർ തന്നെ പ്രതിയാക്കാൻ ശ്രമിച്ചതാണെന്നും മെഹമൂദ് ആരോപിച്ചിരുന്നു. ഇവർ മോനു ബിഷ്‌ണോയി, രാജീവ് ചൗധരി, രാമൻ ചൗധരി എന്നിവരുടെ സഹായം സ്വീകരിച്ചാണ് മെഹമൂദിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതെന്ന് മൊറാദാബാദിലെ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്‌പി) ഹേംരാജ് മീണ മാധ്യമങ്ങളോട് പറഞ്ഞു. ചത്ത പശുവിന്റെ മൃതദേഹഭാഗങ്ങൾ ദുരുദ്ദേശ്യത്തോട് കൂടി ഇവർ പല സ്ഥലങ്ങളിലും ഉപേക്ഷിക്കുകയായിരുന്നു.

മോനു ബിഷ്‌ണോയി അടുത്തിടെ വധശ്രമക്കേസിൽ ജയിലിലായിരുന്നു. പുറത്തിറങ്ങിയ മോനു വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പുതിയ കേസിൽ രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

പശുവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇക്കാര്യത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് പശുസംരക്ഷകർ പ്രക്ഷോഭം ആരംഭിച്ചിരുന്നു. പോലീസ് നിഷ്ക്രിയമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഗോവധത്തിന് ആളുകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര്‍ ഈ പൊലീസ് സ്റ്റേഷന് സമീപം പ്രതിഷേധിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ