INDIA

കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു, ബെംഗളൂരുവില്‍ 22 കുടുംബങ്ങള്‍ക്കെതിരെ നടപടി; പിഴ ഈടാക്കി അധികൃതർ

ദ ഫോർത്ത് - ബെംഗളൂരു

കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചതിന്റെ പേരില്‍ 22 കുടുംബങ്ങളോട് പിഴയടക്കാന്‍ ആവശ്യപ്പെട്ട് ബെംഗളൂരു ജലവിതരണ ബോര്‍ഡ് (Bengaluru Water Supply and Sewerage Board (BWSSB). കാര്‍ കഴുകല്‍, പൂന്തോട്ട പരിപാലനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കുടിവെള്ളം ഉപയോഗിച്ചതിന്റെ പേരിലാണ് പിഴ ചുമത്തിയത്. 5000 രൂപ പിഴ ഒടുക്കാനാണ് നിര്‍ദേശം. സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വെള്ളം സംരക്ഷിക്കുന്നതിന് വേണ്ടി ജലവിതരണ ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.

22 വീടുകളില്‍ നിന്നായി 1.1 ലക്ഷം രൂപ പിഴയായി ഈടാക്കിയതായി ജലവിതരണ മലിനജല ബോര്‍ഡ് വ്യക്തമാക്കി. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ കുടുംബങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്. ഇതില്‍ തെക്കന്‍ മേഖലയില്‍ നിന്നാണ് (80,000) ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയിരിക്കുന്നത്.

ജലക്ഷാമം മുന്‍നിര്‍ത്തി കുടിവെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിഡബ്ല്യുഎസ്എസ്ബി ഈ മാസം തുടക്കത്തില്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. വാഹനങ്ങള്‍ കഴുകുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വിനോദാവശ്യങ്ങള്‍ തുടങ്ങിയവയ്ക്ക് കുടിവെള്ളം ഉപയോഗിക്കരുതെന്ന നിര്‍ദേശവും നല്‍കിയിരുന്നു.

ഈ ഉത്തരവുകളുടെ ലംഘനം ആവര്‍ത്തിച്ചാല്‍ 500 രൂപയുടെ അധിക പിഴ ഓരോ ലംഘനങ്ങള്‍ക്കും ചുമത്തുമെന്ന് ജലവിതരണ ബോര്‍ഡ് പറയുന്നു. ഹോളി ആഘോഷങ്ങള്‍ക്കും കാവേരിയില്‍ നിന്നുള്ളതോ കുഴല്‍ക്കിണറില്‍ നിന്നുള്ളതോ ആയ വെള്ളം ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. കടുത്ത ജലക്ഷാമം കാരണം വര്‍ക്ക് ഫ്രം ഹോം, കളയാന്‍ പറ്റുന്ന പാത്രങ്ങളിലെ ഭക്ഷണം, മാളുകളിലെ ശുചിമുറികള്‍ ഉപയോഗിക്കുക തുടങ്ങിയ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ പ്രതിദിനം 50 കോടി ലിറ്റര്‍ വെള്ളത്തിന്റെ അഭാവമാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയത്. പ്രതിദിനം 260 കോടി ലിറ്റര്‍ വെള്ളത്തിന്റെ ആവശ്യം ബെംഗളൂരുവിലുണ്ട്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം