അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പൊതുതാത്പര്യഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. റിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന ഹര്‍ജിയാണ് നാളെ പരിഗണിക്കുന്നത്. അതിനിടെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 50 കോടി ഡോളര്‍ ബ്രിഡ്ജ് ലോണ്‍ കുടിശിക തിരിച്ചടയ്ക്കാന്‍ പദ്ധതിയിടുകയാണ് അദാനി ഗ്രൂപ്പ്. ചിലബാങ്കുകള്‍ റീഫിനാന്‍സിങ്ങില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് തീരുമാനം. അതേസമയം ഹിമാചല്‍ പ്രദേശില്‍ അദാനി ഗ്രൂപ്പിലെ കമ്പനിയായ വില്‍മര്‍ ഗ്രൂപ്പില്‍ റെയ്ഡ് നടത്തി.
50 കോടി ഡോളറാണ് മുന്‍കൂറായി തിരിച്ചടയ്ക്കുക
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നാളെ പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കുന്നത്. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് 500 കോടിയലധികം തുക വായ്പ അനുവദിക്കുന്ന കാര്യത്തില്‍ പ്രത്യേക മേല്‍നോട്ട സമിതി രൂപീകരിക്കണമെന്നും പൊതുതാത്പര്യ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
അദാനി ഗ്രൂപ്പിനും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മറിനും പങ്കാളിത്തമുള്ള സ്ഥാപനമാണ് വില്‍മര്‍ സ്റ്റോര്‍
ചില അന്താരാഷ്ട്ര ബാങ്കുകള്‍ റീഫിനാന്‍സിങ്ങില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് വായ്പയുടെ ഒരു ഭാഗം അടിയന്തരമായി അടയ്ക്കാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചത്. ഹോള്‍സിം ലിമിറ്റഡിന്‌റെ ആസ്തി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് ബാര്‍ക്ലേയ്ഡ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്, ഡച്ച് ബാങ്ക് എജി എന്നീ ബാങ്കുകള്‍ അദാനി ഗ്രൂപ്പിന് 450 കോടി ഡോളര്‍ വായ്പ നല്‍കിയത്. ഈ വായ്പയുടെ ഒരു ഭാഗം മാര്‍ച്ച് ഒപതിന് കാലാവധി പൂര്‍ത്തിയാകും. റീഫിനാന്‍സിങ്ങിനായി ബാങ്കുകളുമായി ചര്‍ച്ച നടക്കുന്നതിനിടെയാരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതോടെ ചര്‍ച്ചകള്‍ നിലച്ചു. ആദാനിയില്‍ ഇന്ത്യന്‍ ബാങ്കുകള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും വിപണിയിലെ ചാഞ്ചാട്ടവും ആഗോളതലത്തില്‍ സസൂക്ഷ്മം വീക്ഷിക്കപ്പെടുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.
ചീഫ് ജസ്റ്റിസ് ഡിവെ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക
അദാനി ഗ്രൂപ്പിനും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മറിനും പങ്കാളിത്തമുള്ള സ്ഥാപനമാണ് വില്‍മര്‍ സ്റ്റോര്‍. ഹിമാചല്‍ പ്രദേശില്‍ സംസ്ഥാന എക്സൈസ് വകുപ്പാണ് റെയ്ഡ് നടത്തിയത്. അഞ്ച് വര്‍ഷമായി ജിഎസ്ടി അടച്ചില്ലെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു റെയ്ഡ്. ഹിമാചല്‍ പ്രദേശില്‍ മാത്രം ഏഴോളം സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
പാര്‍ലമെന്‌റില്‍ ഇന്നും അദാനി വിഷയം വലിയ പ്രതിപക്ഷ ബഹളത്തിന് കാരണമായി. മോദി- അദാനി ഭായ്ഭായ് മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷം രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ പ്രംസംഗം തടസപ്പെടുത്തിയത്. ഓഹരി വിപണിയില്‍ ഇന്നും അദാനി കമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു.