INDIA

'ഭരണഘടന സംവാദാത്മകം', രഞ്ജന്‍ ഗൊഗോയിയുടെ കന്നിപ്രസംഗത്തില്‍ വിവാദം

ഭരണഘടനയുടെ പൂര്‍ണമായ അഴിച്ചുപണിക്ക് തുടക്കമാണോ ഗൊഗോയിയുടെ പരാമര്‍ശത്തിലൂടെ വെളിച്ചത്ത് വരുന്നത് പ്രതിപക്ഷം

വെബ് ഡെസ്ക്

രാജ്യസഭാംഗമായ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കന്നി പ്രസംഗത്തിലെ ഭരണഘടനയെ കുറിച്ചുള്ള പരാമര്‍ശത്തെ ചൊല്ലി വിവാദം. ഡല്‍ഹി ഓര്‍ഡിനന്‍സ് ബില്ലിന്റെ ചര്‍ച്ചയ്ക്കിടയില്‍ ഭരണഘടനയുടെ അടിസ്ഥാനഘടനാസിദ്ധാന്തം സംവാദാത്മകമാണെന്ന രഞ്ജന്‍ ഗൊഗോയിയുടെ പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതുകൊണ്ട് ഡല്‍ഹി ബില്‍ ചര്‍ച്ചചെയ്യുന്നത് പാര്‍ലമെന്റിനെ തടസ്സപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു രഞ്ജന്‍ ഗൊഗോയിയുടെ പ്രതികരണം. എന്നാല്‍ ഗൊഗോയിയുടെ പരാമര്‍ശത്തിലൂടെ വെളിച്ചത്ത് വരുന്നത് ഭരണഘടനയുടെ പൂര്‍ണമായ അഴിച്ചുപണിക്ക് തുടക്കമാണോ എന്ന ചോദ്യം ഉയര്‍ത്തുകയാണ് പ്രതിപക്ഷം.

ഒരു മുന്‍ ചീഫ് ജസ്റ്റിസ് കന്നി പ്രസംഗത്തില്‍ത്തന്നെ ഭരണഘടനയുടെ അടിസ്ഥാനഘടനയെ ചോദ്യംചെയ്യുന്നത് ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു

ഡല്‍ഹി നിയമ ഭേഗഗതിയുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് സാധുവാണോ എന്നതും ഭരണഘടനാ ബെഞ്ചിനുവിട്ട നടപടിയുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. "പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലുമായി സുപ്രീംകോടതിയിലുള്ള വിഷങ്ങള്‍ക്ക് ബന്ധമില്ല. ഡല്‍ഹി ഭരണനിയന്ത്രണ കാര്യത്തില്‍ നിയമം പാസാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നും ഇക്കാര്യത്തില്‍ അധികാരപരിധിയുടെ പ്രശ്‌നങ്ങളില്ല. ബില്‍ മൗലികാവകാശങ്ങളെയോ ഭരണഘടനയുടെ അടിസ്ഥാനഘടനയെയോ തടസ്സപ്പെടുത്തുന്നില്ല." എന്നായിരുന്നു ഗൊഗോയിയുടെ പരാമര്‍ശം.

എന്നാല്‍, ഒരു മുന്‍ ചീഫ് ജസ്റ്റിസ് കന്നി പ്രസംഗത്തില്‍ത്തന്നെ ഭരണഘടനയുടെ അടിസ്ഥാനഘടനയെ ചോദ്യംചെയ്യുന്നത് ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എക്സില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജനാധിപത്യം, സമത്വം, മതേതരത്വം, ഫെഡറലിസം, ജുഡീഷ്യല്‍ സ്വാതന്ത്ര്യം തുടങ്ങി ഭരണഘടന മുന്നോട്ട് വയ്ക്കുന്ന സുപ്രധാന വിഷയങ്ങളും 'സംവാദാത്മക' ആശയങ്ങളാണെന്ന് രഞ്ജന്‍ ഗൊഗോയ് കരുതുന്നുണ്ടോ എന്നും കെസി വേണുഗോപാല്‍ ചോദിക്കുന്നു.

അതിനിടെ, സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭ നോമിനേറ്റഡ് അംഗവുമായ രഞ്ജന്‍ ഗൊഗോയിയുടെ കന്നി പ്രസംഗത്തില്‍ പ്രതിഷേധിച്ച് വനിതാ എംപിമാര്‍ സഭയില്‍ നിന്നിറങ്ങി പോയിരുന്നു. സഹപ്രവര്‍ത്തകയില്‍നിന്ന് ആരോപണം നേരിട്ടിട്ടുള്ള വ്യക്തി എന്ന് ചൂണ്ടിക്കാട്ടിയിരുന്ന ഗൊഗോയിയുടെ കന്നിപ്രസംഗം ജയാ ബച്ചന്‍ (എസ്.പി.), പ്രിയങ്കാ ചതുര്‍വേദി (ശിവസേന-ഉദ്ധവ്), വന്ദനാ ചവാന്‍ (എന്‍സിപി), സുഷ്മിതാ ദേവ് (തൃണമൂല്‍ കോണ്‍ഗ്രസ്) എന്നിവര്‍ ബഹിഷ്‌കരിച്ചു. ഗൊഗോയ് 2020 ല്‍ എംപിയായി നാമനിര്‍ദേശം ചെയ്തതിന് 40 മാസങ്ങള്‍ക്കു ശേഷമാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കന്നിപ്രസംഗം നടത്തിയത്

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം