INDIA

ബട്ടിൻഡ സൈനിക കേന്ദ്രത്തിൽ ജവാന്മാരെ കൊലപ്പെടുത്തിയത് സഹസൈനികൻ; അക്രമികളെ കണ്ടെന്ന് മൊഴി നൽകി തെറ്റിദ്ധരിപ്പിച്ചു

നാല് ജവാന്മാരെ വെടിവച്ച് കൊലപ്പെടുത്തിയ ദേശായി മോഹനെ പോലീസ് അറസ്റ്റ് ചെയ്തു

വെബ് ഡെസ്ക്

പഞ്ചാബിലെ ബട്ടിൻഡ സൈനിക കേന്ദ്രത്തിൽ നാല് ജവാന്മാരുടെ മരണത്തിന് കാരണമായ വെടിവയ്പുമായി ബന്ധപ്പെട്ട് ഒരു സൈനികൻ അറസ്റ്റിൽ. ക്യാമ്പിലെ സൈനികനെ ബട്ടിൻഡ പോലീസ് ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. അക്രമികളെ കണ്ടെന്നുവെന്ന് പൊലീസിന് മൊഴി നൽകിയ ദേശായി മോഹൻ ആണ് അറസ്റ്റിലായത്. മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രണം നടത്തിയതെന്നായിരുന്നു ഇയാളുടെ മൊഴി.

ഏപ്രിൽ 12 ന് പുലർച്ചെയാണ് ബട്ടിൻഡ സൈനിക കേന്ദ്രത്തിൽ ഓഫിസേർസ് മെസ്സിന് സമീപമുള്ള ബാരക്കിലെ രണ്ട് വ്യത്യസ്ത മുറികളിൽ നാല് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ഇൻസാസ് റൈഫിളിന്റെ 19 ഒഴിഞ്ഞ ഷെല്ലുകൾ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതിനാൽ ഏപ്രിൽ 9 ന് കാണാതായ ഇൻസാസ് റൈഫിൾ ഉപയോഗിച്ച് കൊലപാതകം നടത്തിയതെന്നായിരുന്നു പോലീസ് വിലയിരുത്തൽ. സാഗർ ബന്നെ, യോഗേഷ് കുമാർ, സന്തോഷ് എം നാഗരാൽ , കമലേഷ് ആർ എന്നിവരാണ് ആക്രമണത്തിൽ മരിച്ചത്.

പോലീസ് അന്വേഷണത്തിൽ കൊല്ലപ്പെട്ട നാല് പേരും ദേശായി മോഹനെ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം

ആക്രമണത്തിന് ശേഷം ജവാന്മാരുടെ മുറിയിൽ നിന്ന് വെള്ള കുർത്ത-പൈജാമ ധരിച്ച അജ്ഞാതരായ രണ്ട് പേർ, തലയും മുഖവും തുണി കൊണ്ട് മറച്ച് ആയുധങ്ങളുമായി പുറത്തിറങ്ങി വരുന്നത് കണ്ടുവെന്ന് ദേശായി മോഹൻ പറഞ്ഞിരുന്നു. തന്നെ കണ്ടതോടെ അവർ അടുത്തുള്ള വനത്തിലേക്ക് ഓടിപ്പോയെന്നായിരുന്നു ഇയാളുടെ മൊഴി. ഇതിൽ ഒരാളുടെ കയ്യിൽ റൈഫിളുകളും മറ്റേയാളുടെ കയ്യിൽ മഴുവും ഉണ്ടായിരുന്നു എന്നാണ് ദേശായി പറഞ്ഞിരുന്നത്. പോലീസ് അന്വേഷണത്തിൽ കൊല്ലപ്പെട്ട നാല് പേരും ദേശായി മോഹനെ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം.

കൊലപാതകത്തിന് പിന്നാലെ തന്നെ ആക്രമണത്തിന് ഭീകര ബന്ധങ്ങളില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. സൈനിക കേന്ദ്രത്തിലെ ചില ആഭ്യന്തര പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. ആക്രമണം കഴിഞ്ഞ അഞ്ച് ദിവസത്തിന് ശേഷമാണ് സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ