INDIA

'അക്ബർ സൂരജും സീത തനായയുമാകട്ടെ'; ബംഗാൾ സഫാരി പാർക്കിലെ വിവാദ സിംഹങ്ങൾക്ക് പുതിയ പേരുകൾ

അക്ബർ, സീത എന്നീ സിംഹങ്ങളെ ഒരുമിച്ച് താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത് ഫെബ്രുവരിയിൽ കോടതിയെ സമീപിച്ചിരുന്നു

വെബ് ഡെസ്ക്

പശ്ചിമബംഗാളിലെ‍ സിലിഗുരി സഫാരി പാർക്കിൽ പാർപ്പിച്ചിരിക്കുന്ന അക്ബർ- സീത സിംഹങ്ങൾക്ക് പുതിയ പേരുകൾ നിർദേശിച്ച് സംസ്ഥാന സർക്കാർ. അക്ബറിന് 'സൂരജ്', 'സീത'യ്ക്ക് 'തനായ' എന്നീ പേരുകൾ ഇടാമെന്നാണ് പശ്ചിമ ബംഗാൾ സൂ അതോറിറ്റിയുടെ നിർദേശം. അക്ബർ, സീത എന്നീ സിംഹങ്ങളെ ഒരുമിച്ച് താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് ഫെബ്രുവരിയിൽ കോടതിയെ സമീപിച്ചിരുന്നു.

വിഎച്ച്പിയുടെ ഹർജി പരിഗണിച്ച കൊൽക്കത്ത ഹൈക്കോടതി മതേതര രാജ്യത്ത് സിംഹങ്ങൾക്ക് അക്ബർ- സീത എന്നീ പേരുകൾ നൽകി വിവാദം ഉണ്ടാക്കുന്നതെന്തിനെന്ന് ചോദിച്ചിരുന്നു. സീതയെന്നത് ഒരു വിഭാഗം വിശ്വാസികൾ ആരാധിക്കുന്ന ദൈവിക പ്രതിരൂപമാണെന്നും അക്ബർ പ്രഗത്ഭനായ മുകൾ ചക്രവർത്തിയാണെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചൂണ്ടിക്കാട്ടിയിരുന്നു.

ഒപ്പം സിംഹങ്ങളുടെ പെരുമാറ്റുന്നതിന് പശ്ചിമ ബംഗാൾ സർക്കാരിന് വാക്കാലുള്ള നിർദേശവും കോടതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബംഗാൾ സർക്കാർ പുതിയ പേരുകൾ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് കൈമാറിയത്. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഇതേകുറിച്ച് കൂടുതൽ പ്രതികരിക്കാൻ ബംഗാൾ സഫാരി പാർക്ക് അധികൃതർ വിസമ്മതിച്ചിരുന്നു.

ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്ന് ഏഴും ആറും വയസുള്ള സിംഹങ്ങളെ ബംഗാളിലെത്തിച്ചത്. പേരും ഒരുമിച്ച് പാർപ്പിച്ചതും വിവാദമായതിന് പിന്നാലെ സിംഹങ്ങൾക്കു പേര് നൽകിയത് തങ്ങളല്ലെന്നും ത്രിപുര സർക്കാരാണെന്നും വാദിച്ച് ബംഗാൾ സർക്കാർ കൈയൊഴിഞ്ഞിരുന്നു. തുടർന്ന് ത്രിപുര പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രബിൻ ലാൽ അഗർവാളിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

പുതിയ പേരുകൾ സെൻട്രൽ സൂ അതോറിറ്റി അംഗീകരിക്കുകയാണെങ്കിൽ റെക്കോർഡുകളിൽ അവ തിരുത്തും. ഭാവിയിൽ അക്ബർ- സീത സിംഹങ്ങൾക്ക് കുട്ടികൾ ഉണ്ടാകുകയാണെങ്കിൽ മാതാപിതാക്കളായി സൂരജ്- തനായ എന്ന പേരാകും നൽകുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ