INDIA

ട്രാഫിക്കിൽ വാക്കുതർക്കം; കാറിന്റെ ബോണറ്റിൽ യുവാവിനെ വെച്ച്  വാഹനമോടിച്ച് യുവതി, അഞ്ച് പേർ അറസ്റ്റിൽ 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. യുവാവിന്റെ സുഹൃത്തുക്കളും അറസ്റ്റിൽ

ദ ഫോർത്ത് - ബെംഗളൂരു

ബെംഗളൂരുവിലെ ഗതാഗത കുരുക്കിൽ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ ബോണറ്റിൽ വെച്ച് വണ്ടിയോടിച്ച്‌ യുവതിയുടെ സാഹസ പ്രകടനം. ജ്ഞാനഗംഗാ നഗറിൽ ഉള്ളാൾ മെയിൻ റോഡിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രാഫിക്കിനിടെ കാറുകൾ തമ്മിൽ ഉരസിയതിനെ തുടർന്നായിരുന്നു യുവതിയും യുവാവും നടുറോഡിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. ഗതാഗത കുരുക്ക് അഴിയും വരെ നിരത്തിൽ നിന്ന് തർക്കിച്ച യുവാവ് തുടർന്ന് യുവതിയുടെ വണ്ടിക്ക് മുന്നിൽ കയറി നിൽക്കുകയായിരുന്നു.

ട്രാഫിക് സിഗ്നൽ മാറിയതോടെ യുവതി വണ്ടി മുന്നോട്ടെടുത്തു. യുവാവ് കാറിന്റെ ബോണറ്റിന് മുകളിൽ കുടുങ്ങി. വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ ഒരു കിലോമീറ്റർ ദൂരം യുവതി യുവാവിനെ ബോണറ്റിൽ വെച്ച് അതിസാഹസികമായി വണ്ടി ഓടിച്ചു. യുവാവിന്റെ സുഹൃത്തുക്കൾ ബൈക്കിൽ യുവതിയെ പിന്തുടരുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. രോഷാകുലരായ ഇവർ പിന്നീട് കാറിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. യുവാവിന്റെ മാരുതി സ്വിഫ്റ്റ് കാറും യുവതിയുടെ ടാറ്റ നിക്സൺ കാറും ജ്ഞാനഭാരതി ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെംഗളൂരുവിൽ ബൈക്കിൽ പിടിച്ച വൃദ്ധനെ യുവാവ് വലിച്ചിഴച്ച സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് സമാന സംഭവം നടന്നിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ