ഭാരത മാതാവ് എന്ന പദം ഇപ്പോള്‍ അണ്‍പാര്‍ലമെന്ററി വാക്കാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുലിന്റെ പ്രസംഗത്തിലെ ചില വാക്കുകള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഭരണ പക്ഷം രാജ്യത്തിന് തീയ്യിടുന്നു എന്ന പരാമര്‍ശം ഉള്‍പ്പെടെയാണ് നീക്കിയത്. കൊല, കൊലപാതകി, പ്രധാനമന്ത്രി തുടങ്ങിയ വാക്കുകളും നീക്കം ചെയ്തു. കേന്ദ്ര സേനയെ ഉപയോഗിച്ച് സംഘര്‍ഷം അമര്‍ച്ച ചെയ്യാമായിരുന്നു പക്ഷെ സര്‍ക്കാര്‍ അത് ചെയ്തില്ലെന്ന് രാഹുല്‍ പറഞ്ഞു. ''എല്ലായിടത്തും മണ്ണെണ്ണ തളിച്ച് മണിപ്പൂരിന് തീ കൊടുത്തത് നിങ്ങളാണ്. അതേ വഴി തന്നെയാണ് നിങ്ങള്‍ ഹരിയാനയിലും പിന്തുടരുന്നത്. നിങ്ങൾ രാജ്യദ്രോഹികളാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തത്. നിങ്ങൾ ഭാരതമാതാവിന്റെ സംരക്ഷകരല്ല." അദ്ദേഹം പറഞ്ഞു.
മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ലോക്സഭയില്‍ ഉന്നയിച്ചത്. ഭരണപക്ഷത്തെ രാജ്യദ്യോഹികള്‍ എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങളെന്നും ആക്ഷേപിച്ചു. പ്രധാനമന്ത്രി രാവണന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുല്‍ തന്റെ പ്രസംഗം അവസാനിച്ചത്. അക്രമങ്ങള്‍ മണിപ്പൂരിനെ വിഭജിച്ചു, മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം കൊലചെയ്യപ്പെട്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അഹങ്കാരം,വിദ്വേഷം എന്നിവ മാറ്റിവച്ച് ജനങ്ങളുടെ ശബ്ദം കേള്‍ക്കണം. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം മണിപ്പൂര്‍ ഇന്ത്യയിലല്ല എന്നും രാഹുല്‍ കഴിഞ്ഞ ദിവസം സഭയില്‍ വിമര്‍ശിച്ചു.
പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. താന്‍ ഒരു രാത്രി മുഴുവന്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഒപ്പം കഴിഞ്ഞു, ഞാന്‍ നിങ്ങളെ പോലെ കള്ളം പറയുകയല്ലെന്നും പറഞ്ഞ രാഹുല്‍ മണിപ്പൂരിലെ അവസ്ഥകള്‍ പാര്‍ലമെന്റില്‍ വിവരിച്ചു. രാവണന്‍ രണ്ടുപേരുടെ ശബ്ദം മാത്രമേ കേള്‍ക്കു അതുപോലെ മോദി അമിത് ഷായെയും അദാനിയേയും മാത്രമേ കേള്‍ക്കു. രാജ്യത്തിന്റെ ശബ്ദം കേള്‍ക്കില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുകയുണ്ടായി.