INDIA

ഒരിക്കൽ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ മാറ്റിനിർത്തപ്പെട്ടു; ഇന്ന് ആരാധകരുടെ പ്രിയതാരമായി മുനവർ ഫറൂഖി

വെബ് ഡെസ്ക്

ഒരിക്കൽ മതവിദ്വേഷ പരാമർശം പ്രചരിപ്പിച്ചുവെന്ന കേസിൽ മാറ്റിനിർത്തപ്പെട്ട സ്റ്റാൻഡ് അപ്പ് കൊമേഡിയനും ബിഗ് ബോസ് വിജയിയുമായ മുനവർ ഫറൂഖിക്ക് ജന്മനാട്ടിൽ വൻ സ്വീകരണം. ബിഗ് ബോസ് സീസൺ 17ന്റെ വിജയിയാണ് ഫറൂഖി. ഹിന്ദു ദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചുവെന്ന പേരിൽ ഫറൂഖിയെ 2021ൽ അറസ്റ്റ് ചെയ്തിരുന്നു. ഭീഷണികളെ തുടർന്ന് പല പരിപാടികൾ മാറ്റിവയ്ക്കുകയും തുടർന്ന് തന്റെ കരിയർ അവസാനിപ്പിക്കുകയാണെന്ന് വരെ ഫറൂഖി പറഞ്ഞിരുന്നു.

നിരവധി ആരാധകരാണ് ഹർഷാരവത്തോടെ മുനവർ ഫറൂഖിയെ സ്വീകരിക്കാൻ ഡോൺഗ്രിയിലെത്തിയത്. കൈകൾ കൂപ്പി ജനക്കൂട്ടത്തിന് ഫറൂഖി നന്ദി പറഞ്ഞു. ജനുവരി 28നായിരുന്നു ബിഗ്‌ബോസ് സീസൺ 17ന്റെ ഫൈനൽ. ബിഗ് ബോസ് ഹൗസിൽ 100 ​​ദിവസത്തിലധികം ചെലവഴിച്ച ശേഷം, മുനവർ ഫറൂഖി ഷോയുടെ അവതാരകൻ സൽമാൻ ഖാനൊപ്പം ട്രോഫി പിടിച്ച് നിൽക്കുന്ന ഫോട്ടോ അപ്‌ലോഡ് ചെയ്തിരുന്നു. സീസണിലുടനീളം തനിക്ക് മാർഗനിർദേശം നൽകിയതിന് സൽമാൻ ഖാനോടും ആരാധകരുടെ അചഞ്ചലമായ പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.

“ഞാൻ ഷോ വിജയിക്കാൻ വേണ്ടിയാണ് ബിഗ് ബോസ് 17 ഹൗസിനുള്ളിലേക്ക് പോയത്. എൻ്റെ സ്വപ്നത്തെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ ഞാൻ ഒരു നിമിഷം പോലും മറന്നില്ല." 50 ലക്ഷം രൂപയും കാറുമാണ് ഒന്നാം സമ്മാനം. സ്റ്റാൻഡ് അപ് കോമഡിക്കിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി എംഎൽഎ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ സിങ് ഗൗർ ആയിരുന്നു മുനവ്വർ ഉൾപ്പെടെ അഞ്ചു പേർക്കെതിരേ പരാതി നൽകിയത്. പിന്നാലെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. പിന്നീട് 2021 ഫെബ്രുവരിയിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും