INDIA

നാടകീയം രാജസ്ഥാന്‍; രാജി ഭീഷണിയുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍

സച്ചിനെ മുഖ്യമന്ത്രിയാക്കുന്നതിനെ എതിര്‍ത്ത് ഗെഹ്ലോട്ട് പക്ഷം

വെബ് ഡെസ്ക്

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റ് നീക്കത്തിനെതിരെ ഗെഹ്ലോട്ട് പക്ഷം തുറന്ന പോരിന്. 92 എംഎല്‍എമാർ രാജി ഭീഷണിയുമായി രംഗത്തെത്തി. സച്ചിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജിവെക്കുമെന്നാണ് അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ നിലപാട്.

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗെഹ്ലോട്ട് പക്ഷം. നേതൃമാറ്റം ആവശ്യമില്ലെന്നാണ് നിലപാട്. മാത്രമല്ല മുഖ്യമന്ത്രിയെ മാറുന്നതിനെക്കുറിച്ച് പാർട്ടിക്കുള്ളില്‍ ആവശ്യത്തിന് ചർച്ച നടന്നില്ലെന്നും ഗെഹ്ലോട്ട് പക്ഷം ആരോപിക്കുന്നു.

അശോക് ഗെഹ്ലോട്ടിനെ അനുകൂലിക്കുന്ന എംഎല്‍എമാർ പ്രത്യേകം യോഗം ചേർന്നിരുന്നു. മുഖ്യമന്ത്രിയായി തുടരണമെന്നാണ് എംഎല്‍മാർ ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടത്. ഗെഹ്ലോട്ട് പക്ഷ എംഎല്‍എമാർ സ്പീക്കറെ നേരില്‍ കണ്ടു. സച്ചിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജിവെയ്ക്കുമെന്ന് എംഎല്‍എമാർ സ്പീക്കറെ അറിയിച്ചിട്ടുണ്ട്.

പാലക്കാട് ലീഡ് തുടര്‍ന്ന് കൃഷ്ണകുമാര്‍, പ്രിയങ്കയുടെ ലീഡ് അമ്പതിനായിരത്തിലേക്ക്‌| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ സഖ്യം, മഹാരാഷ്ട്രയില്‍ എന്‍ഡിഎ| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ