ബീഹാറില്‍ 'ദൈനിക് ജാഗ്‌രൺ' പത്രത്തിലെ മാധ്യമപ്രവർത്തകനെ വെടിവെച്ചുകൊന്ന സംഭവത്തിൽ നാലുപേര്‍ അറസ്റ്റില്‍. രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ബീഹാറിലെ അരിയാരി ജില്ലയില്‍ വെള്ളിയാഴ്ച രാവിലെ ആയിരുന്നു മാധ്യമപ്രവർത്തകർ വിമൽ കുമാർ യാദവ് കൊല്ലപ്പെട്ടത്. അരാരിയ ജില്ലയിലെ റാണിഗഞ്ച് ബസാർ പ്രദേശത്തെ പ്രേംനഗറിലായിരുന്നു സംഭവം.
മാധ്യമ പ്രവര്‍ത്തകനെ വകവരുത്തിയ സംഭവം അത്യന്തം ദുഃഖകരമാണെന്നായിരുന്നു ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചു. കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കും. കുറ്റമറ്റ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ പുലർച്ചെ 5.30 നാണ് ബൈക്കിലെത്തിയ ആക്രമികള്‍ യാദവിന്റെ വീട്ടിലെത്തിയത്.തുടര്‍ന്നാണ് ഗേറ്റ് തുറന്ന ഉടനെയാണ് ആക്രമികള്‍ വെടിവച്ചതെന്നും ബീഹാര്‍ പോലീസ് എക്സില്‍ പോസ്റ്റ് ചെയ്തു. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. വിവരമറിഞ്ഞ ഉടനെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിമല്‍ കുമാറിന്റെ സഹോദരന്‍ 2019ൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ ഏക ദൃക്‌സാക്ഷിയാണ് വിമല്‍. ഇതുമായി ബന്ധപ്പെട്ടാണോ വിമൽകുമാറിന്റെ കൊലപാതകമെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.